Posts

ഓണം ബമ്പർ

ഒരിക്കൽ ഒരു കല്യാണ ഫോട്ടോ പണിക്ക് ലണ്ടനിൽ പോയി, കെട്ടും കഴിഞ്ഞു നേരിയത് സാരി മാറി ഉടുക്കാൻ പോയ പെണ്ണിനേയും കാത്ത് രണ്ടാം നിലയിലെ പൂൾ സൈഡിൽ കുത്തിയിരുന്നു. ആ നേരം കൊണ്ട് ഒരു insta സ്റ്റോറി ഇടാൻ വേണ്ടി, ദൂരെ കാണുന്ന ഐഫൽ ടവർ ഫോട്ടോ എടുക്കാൻ നോക്കി. ലണ്ടനിൽ എവിടന്ന് അളിയാ ഐഫൽ ടവർ എന്ന് കൂടെ ഉള്ളവന്റെ ചോദ്യം. "ലാസ് വെഗാസിലെ പോലെ വല്ല മിനി ചാത്തൻ ടവർ ആയിരിക്കും, നീ കുത്തനെ ഒരു പടം എടു, ഫിൽറ്റർ ഇട്ട് സ്റ്റോറി ആക്കാം എന്തരായാലും." പടം എന്തോ പതിഞ്ഞില്ല. സാരീം മാറി വന്ന പെണ്ണ് ഉണ്ണാൻ പോകുന്നതിന് മുന്നേ ഒരു couple ഫ്രെയിം സെറ്റ് ചെയ്യാൻ നോക്കിയപ്പോ കൂടെ ഒള്ള ഒറ്റ ഒരുത്തനേം കാണാൻ ഇല്ല. അവന്മാരൊക്കെ "Today work at London" status ഇടാൻ വേണ്ടി എന്നെക്കൂട്ടാതെ താഴെ നിന്ന് സെൽഫി എടുക്കുന്നു, ദുഷ്ടന്മാർ. എത്ര നിലവിളിച്ചിട്ടും ഒരുത്തനും കേൾക്കുന്നില്ല. അലാറം അടിച്ചപ്പോൾ ഞാൻ എണീറ്റു, കാരണം പാറശ്ശാല കഴിഞ്ഞു കുറച്ച് ഉള്ളിലോട്ട് ആണ് വർക്ക്.നേരത്തേ പോണം, അതോണ്ട് അലാറവും പതിവിലും നേരത്തേ. എന്നാലും ഓണം ബമ്പർ അടിച്ചെന്നു വിചാരിച്ച് അവസാനം ഒന്നും അടിക്കാത്ത ഗൾഫിലെ ചേട്ടൻ ഇതുപോലെ എത്ര സ്വപ്നം ചി...

കല്യാണവീട്

വീട്ടിനകത്തെ lockdown കല്യാണം. ഫോട്ടോയെടുപ്പൊക്കെ ഏതാണ്ട് കഴിഞ്ഞു കഴിക്കാനിരുന്നു, കൂടെ ചെക്കനും പെണ്ണും മേശയ്ക്കപ്പുറം.  പെണ്ണിന്റപ്പൻ സോഫയിൽ ചാരി ഇരുന്നിട്ടൊരു നെടുവീർപ്പിട്ടു, നാലാൾ കേൾക്കെ.  "ഇനിയെന്റെ മോളെ ഞങ്ങള് മിസ്സ് ചെയ്യും, അതേ ഉള്ളൂ ഒരു വിഷമം."  ഭാവമാറ്റം ഒട്ടുമില്ലാതെ പാത്രത്തിലെ ഇറച്ചിക്കഷ്ണം തപ്പിയെടുത്ത് സ്വന്തം പ്ളേറ്റിലേക്കിട്ട് വധു എന്നെ നോക്കി ചിരിച്ചുകൊണ്ട്,    "ഇതിൽ ഒരു കാര്യവുമില്ല ബ്രോ, ഞാൻ എന്റെ ജീവിതകാലം മുഴുവൻ boarding-കളിലാണ് spent ചെയ്തത്. I've never seen them and they were never there for me." ദൂരെ നിന്നപ്പന്റെ ശബ്ദം, "എന്നാ മോളെ വല്ലോം പറഞ്ഞോ?" ബിരിയാണി ചവച്ചകൊണ്ടിരുന്ന മണവാളൻ ചെക്കൻ ഇടയ്ക്ക് കേറി പറഞ്ഞു, "ഒന്നൂല്ലപ്പാ, അവളും ഒരുപാട് മിസ്സ് ചെയ്യും എന്ന് പറഞ്ഞതാ.." ശുഭം.

ഒരിടത്തൊരു പോസ്റ്റ്‌മാന്‍!

ഒരിടത്തൊരു "പോസ്റ്റു"മാനുണ്ടാര്‍ന്നു!എന്തിനും ഏതിനും പോസ്റ്റിട്ട്, എല്ലാരേം ചിരിപ്പിച്ചും ചിന്തിപ്പിച്ചും, തന്തയ്ക്ക് വിളിപ്പിച്ചും അങ്ങനെ കഴിഞ്ഞ്പോന്നു.               സിനിമയിറങ്ങിയോ, സീരിയലു തീര്‍ന്നോ, പീഡിപ്പിച്ചോ, വെട്ടിക്കൊന്നോ എന്നുവേണ്ട സകല ഭൂലോക-പാതാള-ആകാശ വിഷയ പോസ്റ്റുകളിലൂടെയുള്ള ടിയാന്റെ അഭിപ്രായം ജനം വായിച്ചും രസിച്ചും ചര്‍ച്ച ചെയ്തുപോന്നു!ബഷീറിന്റെ 'മൂക്കന്റെ' അഭിപ്രായം ലോകം ആരാഞ്ഞപോലെ, നമ്മുടെ പോസ്റ്റുമാന്റെ വചനങ്ങളും വിലയിരുത്തപ്പെട്ടു!അങ്ങനെ ഒരു മീനമാസരാത്രിയില്‍ ചൂട് സഹിക്കാനാവാതെ അദ്ദേഹം ഒരു പോസ്റ്റിട്ടു!  .  . "ഇന്ന് മഴ പെയ്യുവോ??"  .  .                 അനുയായീവൃന്ദം അതങ്ങേറ്റെടുത്തു. തദ്ദിവസ-സമകാലീന സംഭവങ്ങളേയും ആ "മഴ"യോട്‌ കോര്‍ത്തിണക്കി മറുപടികളും മറുപോസ്റ്റുകളും ഉണ്ടായും പ്രചരിച്ചും തുടങ്ങി!                   അപ്പറഞ്ഞത് ശരിയായില്ലെന്ന്  ഒരു പ്രമുഖന്‍ വക പ്രസ്താവന, പിന്താങ്ങി കുറേ തൊഴില്‍രഹിതരും!   ...

ശ്രേഷ്ഠം മലയാളം!

                                   ഇത്രയും നാളും ശ്രേഷ്ഠമല്ലായിരുന്നോ എന്ന ചോദ്യം പലരും മനസ്സിലെങ്കിലും ചോദിച്ച് കാണും (ഞാന്‍ ചോദിച്ചു!). അയല്‍ സംസ്ഥാനമായ തമിഴ്നാട് പുറമേ കൊട്ടിഘോഷിച്ച് കാട്ടുന്ന ആ ആദരവ് മലയാളി മലയാളത്തിനോട് കാണിക്കാന്‍ മെനക്കെട്ടിട്ടില്ല! മലയാളിക്ക് ചിലപ്പോള്‍ അതിനു സമയമില്ലാത്തതാവാം..പോട്ടെ!    അടുത്തിടെ 'അക്ഷരനഗരിയായ' കോട്ടയത്ത് പോയപ്പോള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞത് പറയാം. മലയാളം മൊഴിഞ്ഞാല്‍ ഫൈന്‍ അടിക്കും എന്ന ഏര്‍പ്പാട് കേട്ടുകേള്‍വി മാത്രമായിരുന്നു എനിക്ക്. പാമ്പാടിയിലെ ഒരു 'പള്ളിവക' പള്ളിക്കൂടത്തിന്റെ ഗ്രൌണ്ടിനടുത്ത് കുറച്ചുനേരം നില്‍ക്കേണ്ടി വന്നു.പൊട്ടിയ പലകകഷ്ണവും, പിന്നെ പേപ്പറും പ്ലാസ്ടിക്കും റബ്ബര്‍ബാന്റും കൊണ്ടുള്ള പന്തും കൊണ്ട് ക്രിക്കെറ്റ് കളിക്കുന്ന പിള്ളേര്, അകലെ ഒരു ഡ്രില്ല് മാഷും! എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് കളി. ഞങ്ങള്‍ ശ്രദ്ധിച്ച്കേട്ടു! "നോ നോ ബോള്..നോ നോ ബോള്‍"  "അര്‍ജുന്‍.. വാട്ട് ഓവര്‍ ?" "യു ഗോ ബോള്‍..ഐ ഫീല്‍ഡ്....

ഉച്ചക്കഞ്ഞി!

            2000ത്തിലെ ഇടവപ്പാതി, പ്രൈവറ്റ് സ്കൂള്‍ വിട്ടു ഗവണ്മെന്റ് സ്കൂള്‍ അന്തരീക്ഷത്തില്‍ എത്തിയ ആദ്യ ദിവസങ്ങള്‍. എല്ലാത്തിനും വ്യതാസം. അവിടെ ഷൂസ് ഇടാത്തതിനും ടൈ കെട്ടാത്തത്തിനും, ഇന്‍ഷര്‍ട്ട്‌ ചെയ്യാത്തതിനും വഴക്ക് പറയാനാരുമില്ല. വ്യത്യാസമുണ്ടായത്, ടീച്ചര്‍മാരു മാറി സാറമ്മാരായി! അവരുടെ കൈയിലെ 30cm തടി സ്കെയില്‍ മാറി ഒന്നരയടി നീളമുള്ള ചൂരലായി. ഞാന്‍ ആകെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രീതിയിലെ മാഷമ്മാര്‍, മുണ്ടുടുത്തവര്‍ !                 ചുറ്റുമുള്ള പലരിലും ഉണ്ടായിരുന്നു ഓരോരോ വ്യത്യാസങ്ങള്‍, ഞാനുള്‍പ്പടെയുള്ള ഒരു 80% കുട്ടികള്‍ നിക്കറില്‍ , എന്നാല്‍ കുറച്ചുപേര്‍ നീളന്‍ പാന്റുമിട്ട് ഞെളിഞ്ഞിരിക്കുന്നു. മുരളീധരകുറുപ്പ് സാര്‍ വന്നു, താടി വെച്ച്, ഷൂസൊക്കെ ഇട്ട്. എല്ലാവരും എണീറ്റു, ഞാനും മറ്റു കുറച്ചുപേരും നീട്ടിവിളിച്ചു, "good morning saaaaar". അപ്പോതന്നെ ചിലവന്മാര്‍ 'ഇവന്‍ ആരടേ' എന്ന മട്ടില്‍ തിരിഞ്ഞു നോക്കി!          കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍, അല്ല മാഷ്‌! ചുരുണ്ട മുടി, വെള...

അസ്തമയം

" എന്തു സുഖാ..ലേ?, ഇങ്ങനിരിക്കാന്‍.. ", ഒന്നിനുപിറകെ ഒന്നായ് വന്നുവീണ് മല്ലടിച്ചും, ഇടയ്ക്കിടെ പാറകളെ ചുംബിച്ചും മടങ്ങുന്ന തണുത്ത തിരകളെ നോക്കി അവള്‍ ആത്മഗതം പോലെ പറഞ്ഞു. ഉത്തരം ആവശ്യമില്ലാത്ത പല ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. ആ പോക്കുവെയില്‍ തിളങ്ങുന്ന നേരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ മറന്നില്ല. അസ്തമയസൂര്യന്‍ ഇടയ്ക്കിടെ ആ കണ്ണുകളില്‍ മിന്നിമറയുന്നു . ഒരിക്കലും നിലയ്ക്കാന്‍ സമ്മതം മൂളാതെ, അവളുടെ മുടിയിഴകളെ വലിച്ചുകൊണ്ട് പോവുകയായിരുന്നൂ കാറ്റ്. പറന്നുപോകുന്ന മുടിക്കെട്ടിനെ ഒതുക്കാന്‍ ഇടയ്ക്കിടെ അവള്‍, എന്റെ ചുമലില്‍ പിടിച്ചിരുന്ന കൈയ്യെടുത്തിരുന്നു. കാറ്റിനോടപ്പോഴെനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി. അവളുടെ മുഖത്ത്, അപ്പോഴുണ്ടായ ചിരി ഇപ്പോഴും എന്റെയുള്ളില്‍ തങ്ങി നില്‍ക്കുന്നു..

ഋതുഭേദങ്ങളിലൂടെ....

ഒന്നായിരുന്നൂ നാം അകമേയും പുറമേയും .. അപരന്മാര്‍ ഭേദം , ഇന്നത്തെ നമ്മളെ ക്കാള്‍ ..! നടന്നു പിന്നിട്ടൂ നാം ഒരു കരയില്‍ കൈകോര്‍ ത്ത് . ഇന്നിതാ ഇരുകരയില്‍ , ഇനിയെന്തു പിന്നിടാന്‍ ..? ഏറും തോറുമ കലുന്ന, ഒരിക്കലും അടുക്കാത്ത , കണ്ണീരിന്‍ പ്രതീക്ഷയിന്‍ പുഴതന്‍ ഇരുകരകള്‍ .. എതിരൊഴുക്കിലൊഴുകുന്നു, അനുഭവിച്ച പലതും.. നിലയ്ക്കാന്‍ കൊതിച്ചതും, നിലക്കാതെ ഒഴുകുന്നു.. നിന്നിലെ മുറിവോ..? എന്നിലെ വ്യഥയോ..?? ഇതിലേതുമാകാമീ പുഴയുടെ അന്തരം.. ദേഹം കൊണ്ടടുത്താലും, ദേഹി കൊണ്ടകന്നുപോയ്.. മനക്കട്ടിയില്ലായിരുന്നിത്രയും അന്നെന്നിലും ഈ നിന്നിലും..