അസ്തമയം
"എന്തു സുഖാ..ലേ?, ഇങ്ങനിരിക്കാന്‍..", ഒന്നിനുപിറകെ ഒന്നായ് വന്നുവീണ് മല്ലടിച്ചും, ഇടയ്ക്കിടെ പാറകളെ ചുംബിച്ചും മടങ്ങുന്ന തണുത്ത തിരകളെ നോക്കി അവള്‍ ആത്മഗതം പോലെ പറഞ്ഞു. ഉത്തരം ആവശ്യമില്ലാത്ത പല ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. ആ പോക്കുവെയില്‍ തിളങ്ങുന്ന നേരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ മറന്നില്ല. അസ്തമയസൂര്യന്‍ ഇടയ്ക്കിടെ ആ കണ്ണുകളില്‍ മിന്നിമറയുന്നു. ഒരിക്കലും നിലയ്ക്കാന്‍ സമ്മതം മൂളാതെ, അവളുടെ മുടിയിഴകളെ വലിച്ചുകൊണ്ട് പോവുകയായിരുന്നൂ കാറ്റ്. പറന്നുപോകുന്ന മുടിക്കെട്ടിനെ ഒതുക്കാന്‍ ഇടയ്ക്കിടെ അവള്‍, എന്റെ ചുമലില്‍ പിടിച്ചിരുന്ന കൈയ്യെടുത്തിരുന്നു. കാറ്റിനോടപ്പോഴെനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി. അവളുടെ മുഖത്ത്, അപ്പോഴുണ്ടായ ചിരി ഇപ്പോഴും എന്റെയുള്ളില്‍ തങ്ങി നില്‍ക്കുന്നു..
Comments
Post a Comment