ഋതുഭേദങ്ങളിലൂടെ....

ഒന്നായിരുന്നൂ നാം
അകമേയും പുറമേയും..
അപരന്മാര്‍ ഭേദം,
ഇന്നത്തെ നമ്മളെക്കാള്‍ ..!

നടന്നുപിന്നിട്ടൂനാം
ഒരു കരയില്‍ കൈകോര്‍ത്ത്.
ഇന്നിതാ ഇരുകരയില്‍ ,
ഇനിയെന്തു പിന്നിടാന്‍ ..?

ഏറുംതോറുമകലുന്ന,
ഒരിക്കലും അടുക്കാത്ത,
കണ്ണീരിന്‍ പ്രതീക്ഷയിന്‍
പുഴതന്‍ ഇരുകരകള്‍ ..

എതിരൊഴുക്കിലൊഴുകുന്നു,
അനുഭവിച്ച പലതും..
നിലയ്ക്കാന്‍ കൊതിച്ചതും,
നിലക്കാതെ ഒഴുകുന്നു..

നിന്നിലെ മുറിവോ..?
എന്നിലെ വ്യഥയോ..??
ഇതിലേതുമാകാമീ
പുഴയുടെ അന്തരം..

ദേഹം കൊണ്ടടുത്താലും,
ദേഹി കൊണ്ടകന്നുപോയ്..
മനക്കട്ടിയില്ലായിരുന്നിത്രയും
അന്നെന്നിലും ഈ നിന്നിലും..

Comments

  1. hmm...iru karakale...adupikkuka budhimuttanu....enal ava aduthu kooda enillalo....pinne thalli kuthiyozhukuna puzhayile kaivazhikale poleyanu palapozhum bandangal...chilathu pala kai vazhikal thirinju pineyum othucherum...chilathu enenkumayi verpettu pokum....onum pratheekshikuka vayya...pandu kalee cholli varuna aa vakkukal thanne bhedam "sambhavikunathelam nallathinu..sambhavikanirikunathum.." show must go on...ottaykum pinnidan vazhikal ereyundu...karakal randayi nilkumbozhalee puzhayullu....ilel puzha avasanikileee....ozhukattedo...onu cheenjalee mattoninu valamaku.... :)

    ReplyDelete
  2. good one dear brother...glad to see that you have improved...language of poetry is tricky...its not just the flow of thoughts...but organizing it and sometimes disorganizing it...making it appeasable..way to go bro....

    ReplyDelete

Post a Comment

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

Dreaming with eyes open...