ഒരിടത്തൊരു പോസ്റ്റ്‌മാന്‍!

ഒരിടത്തൊരു "പോസ്റ്റു"മാനുണ്ടാര്‍ന്നു!എന്തിനും ഏതിനും പോസ്റ്റിട്ട്, എല്ലാരേം ചിരിപ്പിച്ചും ചിന്തിപ്പിച്ചും, തന്തയ്ക്ക് വിളിപ്പിച്ചും അങ്ങനെ കഴിഞ്ഞ്പോന്നു.
              സിനിമയിറങ്ങിയോ, സീരിയലു തീര്‍ന്നോ, പീഡിപ്പിച്ചോ, വെട്ടിക്കൊന്നോ എന്നുവേണ്ട സകല ഭൂലോക-പാതാള-ആകാശ വിഷയ പോസ്റ്റുകളിലൂടെയുള്ള ടിയാന്റെ അഭിപ്രായം ജനം വായിച്ചും രസിച്ചും ചര്‍ച്ച ചെയ്തുപോന്നു!ബഷീറിന്റെ 'മൂക്കന്റെ' അഭിപ്രായം ലോകം ആരാഞ്ഞപോലെ, നമ്മുടെ പോസ്റ്റുമാന്റെ വചനങ്ങളും വിലയിരുത്തപ്പെട്ടു!അങ്ങനെ ഒരു മീനമാസരാത്രിയില്‍ ചൂട് സഹിക്കാനാവാതെ അദ്ദേഹം ഒരു പോസ്റ്റിട്ടു!
 .
 .
"ഇന്ന് മഴ പെയ്യുവോ??"
 .
 .
                അനുയായീവൃന്ദം അതങ്ങേറ്റെടുത്തു. തദ്ദിവസ-സമകാലീന സംഭവങ്ങളേയും ആ "മഴ"യോട്‌ കോര്‍ത്തിണക്കി മറുപടികളും മറുപോസ്റ്റുകളും ഉണ്ടായും പ്രചരിച്ചും തുടങ്ങി!  
                അപ്പറഞ്ഞത് ശരിയായില്ലെന്ന്  ഒരു പ്രമുഖന്‍ വക പ്രസ്താവന, പിന്താങ്ങി കുറേ തൊഴില്‍രഹിതരും!
                  ചൂടെടുത്ത് കുളിക്കാന്‍ പോയി തിരിച്ച് വന്ന  പോസ്റ്റ് മുതലാളി പ്രതികരണവര്ഷം കണ്ടങ്ങ്‌ സ്തഭ്തനായി. കണ്ണാടിയില്‍ നോക്കി മുടിചീകിക്കൊണ്ട് ഒരു "അമ്പട ഞാനേ" ചിരി ചിരിച്ചു!  
                         പ്രതികരണങ്ങളും, കുറേ അനാവശ്യ Tag-ഉം, കൂറ Game request-ഉം, പിന്നെ കുറേ "മച്ചാന്മാരുടെ" "plz lyk ma pro pic bro" മെസ്സേജുകളും പാടെ അവഗണിച്ച്, പുച്ചിച്ച്, അണ്ണന്‍ Scrolli scrolli താഴോട്ട് പോയി...

വായിച്ച മനസ്സിന്റെ സഹനശക്തിക്ക് നന്ദി!ശുഭം! 

Comments

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

Dreaming with eyes open...