നിന്റേതല്ലേ ഞാന്‍??
ഞാന്‍ നടക്കുകയാണ്, എന്നത്തേയും പോലെ തനിച്ച്. ഒറ്റയ്ക്ക് നടക്കുമ്പഴോ,ഒരുപാട് ദൂരം ബൈക്കില്‍ പോകുമ്പഴോ വെറുതെ എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുക എന്റെ ശീലമായിരുന്നു എപ്പോഴും.
നാലുവശവും അടഞ്ഞ കെട്ടിടമായിരുന്നൂ അത്. പേരിനു കുറെ ജനലുകള്‍ ഉണ്ടെന്നല്ലാതെ, അതിനകത്ത് ശക്തിയായ് കാറ്റ് ഒരിക്കലും വീശിയിരുന്നില്ല. പക്ഷെ അന്നു, എല്ലാറ്റിലും ഒരു മാറ്റം കണ്ടു. കാറ്റ് വീശുകയായിരുന്നു, പതിവിലും ശക്തമായ് .
ആദ്യം എന്റെ തോന്നലാവാം എന്ന് കരുതി. ഞാന്‍ മൂളിക്കഴിഞ്ഞ അതേ വരികള്‍, അത് വീണ്ടും കേട്ടു. മറ്റൊരു ശബ്ദം, പരിചയമുള്ളത്, എന്നില്‍ പലപ്പോഴും സ്നേഹവും സന്തോഷവും സങ്കടവും അങ്ങനെ പല വികാരങ്ങളും ഉണര്‍ത്തിയ ശബ്ദം. തിരിഞ്ഞുനോക്കിയില്ല, നടന്നു.പിന്നിട്ട വഴികളും ചെയ്തുകഴിഞ്ഞ കാര്യങ്ങളും ഞാന്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. അതില്‍ കാര്യമില്ലെന്ന് കാലം എന്നെ അനുഭവങ്ങളുടെ രൂപത്തില്‍ പഠിപ്പിച്ചിരുന്നു.
കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു. നടന്നു നടന്നു ഞാനൊരു പടിക്കെട്ടിന് ചുവട്ടിലെത്തി. പിറകില്‍ ഒരു അശരീരി പോലെ പിന്തുടരുകയാണാ ശബ്ദം. ഞാന്‍ പടികള്‍ കയറാന്‍ തുടങ്ങി. എന്തുകൊണ്ടെന്നറിയില്ല, ക്ഷീണം തോന്നിയില്ല ആ പടികള്‍ അന്നു നടന്നു കയറുമ്പോള്‍.
കൈകള്‍ വീശി ഞാന്‍ നടന്നു. പിറകിലേക്ക് വീശിയ കൈകളിലൊന്ന് എന്തിലോ തട്ടി, കാര്യമാക്കിയില്ല. രണ്ടു പടികള്‍ കൂടി കയറിയപ്പോള്‍ പിന്നോട്ടാഞ്ഞ കൈ വീണ്ടും തട്ടി. ആ കൈയില്‍ ആരുടെയോ പിടിത്തം വീണു.
ഒരു ജന്മം പരിചയം തോന്നിയ സ്പര്‍ശനം. തിരിഞ്ഞുനോക്കി, കരിവളയിട്ട കൈകള്‍. ആ കൈകള്‍ എനിക്ക് പരിചിതമാണ്. ആ കൈകള്‍ മറന്നാല്‍ അന്നു എന്റെയുള്ളില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുമോ എന്നത് ഒരു സംശയം മാത്രമാണ്. എന്നുമെന്നും എന്റേത് മാത്രമെന്ന് എന്റെ നെഞ്ചില്‍തൊട്ട് സത്യം ചെയ്ത കൈകള്‍. എന്നാല്‍ ഇതെന്തു പറ്റി? കരിവളകള്‍, ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല ആ കൈകളില്‍. അവളോടൊത്ത് ആടിയുലയുന്ന മുല്ലമൊട്ടുകള്‍ കോര്‍ത്തപോലുള്ള ചെറുസ്വര്ണ ബ്രെയിസ്ലെറ്റോ, അമ്പലത്തില്‍ നിന്ന് പൂജിച്ചുവാങ്ങിയ ചരടോ മാത്രമാണ് ഞാന്‍ ആ വലംകൈയില്‍ കണ്ടിട്ടുള്ളത്.
"സോറി", മനപൂര്‍വമായിരുന്നില്ല എന്ന സ്വരത്തില്‍ ഞാന്‍ അവളോട് പറഞ്ഞുകൊണ്ട് എന്റെ കൈകള്‍ തിരികെ വലിക്കാന്‍ ശ്രമിച്ചു. നടന്നില്ല, അവളുടെ പിടിയുടെ മുറുക്കം കൂടി.
ഒരുനിമിഷത്തിന്റെ മൌനം അവിടെ നിലകൊണ്ടു. അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ആ സമയം ഞാന്‍ കടമെടുത്തു. ആ നിമിഷം നീട്ടികിട്ടാന്‍ പ്രാര്‍ഥിച്ചു, ഞാനറിയാതെ.
ഒരു ചോദ്യവുമായ് അവള് ആ മൌനത്തിനു വിടനല്‍കി. "എനിക്ക് പിടിച്ചുകൂടാ നിന്റെ കൈയെ??" നല്കാന് എന്നില്‍ ഉത്തരമില്ലായിരുന്നു. എന്റെയുള്ളില്‍ മൂകത പടര്‍ന്നു, അവളുടെ ചുണ്ടില്‍ ചിരിയും.
മെല്ലെയവള്‍ ആ പിടി വിട്ടു. പടികള്‍ കയറി എന്റെയൊപ്പമെത്തി. ഞാന്‍ അപ്പോഴും കണ്ണെടുത്തിരുന്നില്ല , കരിയെഴുതിയ ആ കണ്ണുകളില്‍ നിന്നും. അവളുടെ നോട്ടവും, ഒരുപാട് നാളുകള്‍ക്ക് ശേഷം എനിക്കായി വിടര്‍ത്തിയ ആ പുഞ്ചിരിയും എല്ലാം മറന്നു ഞാന്‍ നോക്കിനില്ക്കുകയായിരുന്നു.
അവള് പതിയെ ചുവടുകള്‍ വെച്ചുതുടങ്ങി, കൂടെ ഞാനും.
"ഇതേ രംഗം ഞാനിന്നലെ സ്വപ്നം കണ്ടിരുന്നു..സത്യം". ഒരു ചിരി മാത്രമായിരുന്നു മറുപടി. ഒന്നും മിണ്ടാതെ ഞങ്ങള്‍ നടന്നു. മൌനത്തിനു ചിലപ്പോള്‍ എന്തിനെയുംകാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്നു എന്തുകൊണ്ടോ ആ സിദ്ധാന്തം അവിടെ പ്രവര്‍ത്തിച്ചില്ല.
ഒരുമിച്ചു നടക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചുറ്റും നോക്കി. നേരെ നടന്നാല്‍ അവിടെ ആരൊക്കെയോ ഉണ്ടെന്നു ഞാന്‍ അവളെ ഓര്‍മപ്പെടുത്തി. അവള് തിരിഞ്ഞുനടന്നു.
അവള്‍ക്ക് പറയാനുള്ളതും ചെയ്യാനുള്ളതും അവള് ചെയ്തുകഴിഞ്ഞു. ലക്ഷ്യബോധമില്ലാതെ അലഞ്ഞു നടന്ന എനിക്കും, എന്റെ മനസ്സിനും അമൂല്യമായ എന്തോ ഒന്നു കിട്ടിയ അവസ്ഥ, പറഞ്ഞറിയിക്കാനാവാത്ത ഒരു തരം സന്തോഷം. വാക്കുകള്‍, അവ പുറത്തുവരുന്നില്ല. അവളോട് പറയാന്‍ ഒരായിരം കാര്യങ്ങള്‍ എന്നില്‍ ഉയര്‍ന്നു, ക്ഷമാപണവും അങ്ങനെ പലതും. അവള് എന്നെക്കാള്‍ രണ്ടടി മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു.
അവളോട് എന്തോ ചോദിക്കണം എന്ന് മനസ്സിലൊരു തോന്നല്‍. മുരടനക്കി, ശ്വാസമെടുത്ത് മെല്ലെയൊരു സ്വരത്തില്‍ ഞാന്‍ ചോദിച്ചു, "നിന്റേതല്ലേ ഞാന്‍??". അവള് അത് കേട്ടു കാണില്ല, ചിലപ്പോള്‍ അത്ര പതിയെ ആവാം ഞാന്‍ ചോദിച്ചത്.
മനസ്സിനെയും, നാവിനേയും ദൃഡപ്പെടുത്തിക്കൊണ്ട് അതേ ചോദ്യം ഒന്നുകൂടെ ചോദിക്കാന്‍ ഞാന്‍ മുതിര്‍ന്നു. അപ്പോഴേക്കും അവള് ഞങ്ങളൊരുമിച്ചു കയറിവന്ന പടികള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. ഞാനും എന്റെ സ്ഥാനത്ത് നിന്ന് അവളിലേക്ക് നീങ്ങിത്തുടങ്ങി. ഞാന്‍ പടിയിറങ്ങി തുടങ്ങിയപ്പോഴേക്കും അവള് പടികള്‍ ഇറങ്ങി തീരാറായിരുന്നു, തിരിഞ്ഞു നോക്കാതെ. അവളെ വിളിക്കണമെന്നുണ്ടായിരുന്നു. വിളിക്കുന്നതിലും സുഖകരം, അവളോട് ആ ചോദ്യവുമായ് ചെല്ലുന്നതായിരിക്കും എന്ന് ഞാന്‍ കരുതി.
അപ്പോഴും ശക്തമായി കാറ്റ് വീശുന്നുണ്ടായിരുന്നു. വെളിച്ചം കൂടിയപോലെ. കാഴ്ച്ചയില്‍ നിന്നും അവളുടെ രൂപം മങ്ങുംപോലൊരു തോന്നല്‍.
വെളിച്ചം കൂടിക്കൊണ്ടിരുന്നു. അവളോട് എനിക്കത് ചോദിച്ചേ തീരൂ. ഞാന്‍ അതിവേഗം മുന്നോട്ടാഞ്ഞു. അന്നേവരെ എന്റെയുള്ളില്‍ അത്തരമൊരു ഹൃദയമിടിപ്പോ, ചോദിക്കാനുള്ള വെമ്പല്‍ കൊണ്ടുള്ള ഒരു തരം ദാഹമോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്റെ മുന്നില്‍ വെളിച്ചം മാത്രം, അവളുടെ രൂപം പൂര്‍ണ്ണമായും മാഞ്ഞുപോയിരുന്നു.
തലകറങ്ങും പോലെ, എന്തുകൊണ്ട് എനിക്കത് ചോദിക്കാന്‍ പറ്റിയില്ല?? ഉറക്കെ ചോദിച്ചുകൂടായിരുന്നോ?? എന്നോട് തന്നെയുള്ള ഇത്തരം ചോദ്യങ്ങള്‍ കൂടി കൂടി വന്നു. വീര്‍പ്പുമുട്ടല്‍. എന്താണ് കാരണം എന്നറിയാതെ ഒരു ഞെട്ടല്‍, അത് പെട്ടന്നായിരുന്നു.
എന്റെ മുന്നില്‍ ഇപ്പോള്‍ ഇരുട്ട് മാത്രം. ദാഹവും ഹൃദയമിടിപ്പും അപ്പോഴും കുറഞ്ഞിരുന്നില്ല. ഫാനില്‍ നിന്നും കാറ്റ് ശക്തിയായ് വീശുന്നു. അല്പം ചൂടിനായ് ഞാന്‍ പുതപ്പെടുത്ത് പുതച്ചു. കണ്ണുകള്‍ അടയുന്നില്ല, അവ തുറന്നു തന്നെ കിടന്നു. ചോദ്യങ്ങള്‍ അപ്പോഴും എന്നില്‍ തങ്ങിനിന്നു. ഓര്‍മ്മകള്‍, അവയെന്നെ പിന്തുടരുകയാണ്. തേജോവധം ചെയ്യുകയാണ്.
"സ്വപ്നങ്ങള്‍ യാഥാര്ത്യമാകുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.
യാഥാര്ത്യങ്ങള് വെറും സ്വപ്നമായ് മാറുമ്പഴോ??"
ആദ്യം എന്റെ തോന്നലാവാം എന്ന് കരുതി. ഞാന്‍ മൂളിക്കഴിഞ്ഞ അതേ വരികള്‍, അത് വീണ്ടും കേട്ടു. മറ്റൊരു ശബ്ദം, പരിചയമുള്ളത്, എന്നില്‍ പലപ്പോഴും സ്നേഹവും സന്തോഷവും സങ്കടവും അങ്ങനെ പല വികാരങ്ങളും ഉണര്‍ത്തിയ ശബ്ദം. തിരിഞ്ഞുനോക്കിയില്ല, നടന്നു.പിന്നിട്ട വഴികളും ചെയ്തുകഴിഞ്ഞ കാര്യങ്ങളും ഞാന്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. അതില്‍ കാര്യമില്ലെന്ന് കാലം എന്നെ അനുഭവങ്ങളുടെ രൂപത്തില്‍ പഠിപ്പിച്ചിരുന്നു.
കാറ്റ് അപ്പോഴും വീശുന്നുണ്ടായിരുന്നു. നടന്നു നടന്നു ഞാനൊരു പടിക്കെട്ടിന് ചുവട്ടിലെത്തി. പിറകില്‍ ഒരു അശരീരി പോലെ പിന്തുടരുകയാണാ ശബ്ദം. ഞാന്‍ പടികള്‍ കയറാന്‍ തുടങ്ങി. എന്തുകൊണ്ടെന്നറിയില്ല, ക്ഷീണം തോന്നിയില്ല ആ പടികള്‍ അന്നു നടന്നു കയറുമ്പോള്‍.
കൈകള്‍ വീശി ഞാന്‍ നടന്നു. പിറകിലേക്ക് വീശിയ കൈകളിലൊന്ന് എന്തിലോ തട്ടി, കാര്യമാക്കിയില്ല. രണ്ടു പടികള്‍ കൂടി കയറിയപ്പോള്‍ പിന്നോട്ടാഞ്ഞ കൈ വീണ്ടും തട്ടി. ആ കൈയില്‍ ആരുടെയോ പിടിത്തം വീണു.
ഒരു ജന്മം പരിചയം തോന്നിയ സ്പര്‍ശനം. തിരിഞ്ഞുനോക്കി, കരിവളയിട്ട കൈകള്‍. ആ കൈകള്‍ എനിക്ക് പരിചിതമാണ്. ആ കൈകള്‍ മറന്നാല്‍ അന്നു എന്റെയുള്ളില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുമോ എന്നത് ഒരു സംശയം മാത്രമാണ്. എന്നുമെന്നും എന്റേത് മാത്രമെന്ന് എന്റെ നെഞ്ചില്‍തൊട്ട് സത്യം ചെയ്ത കൈകള്‍. എന്നാല്‍ ഇതെന്തു പറ്റി? കരിവളകള്‍, ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല ആ കൈകളില്‍. അവളോടൊത്ത് ആടിയുലയുന്ന മുല്ലമൊട്ടുകള്‍ കോര്‍ത്തപോലുള്ള ചെറുസ്വര്ണ ബ്രെയിസ്ലെറ്റോ, അമ്പലത്തില്‍ നിന്ന് പൂജിച്ചുവാങ്ങിയ ചരടോ മാത്രമാണ് ഞാന്‍ ആ വലംകൈയില്‍ കണ്ടിട്ടുള്ളത്.
അവള് പതിയെ ചുവടുകള്‍ വെച്ചുതുടങ്ങി, കൂടെ ഞാനും.
"ഇതേ രംഗം ഞാനിന്നലെ സ്വപ്നം കണ്ടിരുന്നു..സത്യം". ഒരു ചിരി മാത്രമായിരുന്നു മറുപടി. ഒന്നും മിണ്ടാതെ ഞങ്ങള്‍ നടന്നു. മൌനത്തിനു ചിലപ്പോള്‍ എന്തിനെയുംകാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്നു എന്തുകൊണ്ടോ ആ സിദ്ധാന്തം അവിടെ പ്രവര്‍ത്തിച്ചില്ല.
ഒരുമിച്ചു നടക്കുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഞാന്‍ ചുറ്റും നോക്കി. നേരെ നടന്നാല്‍ അവിടെ ആരൊക്കെയോ ഉണ്ടെന്നു ഞാന്‍ അവളെ ഓര്‍മപ്പെടുത്തി. അവള് തിരിഞ്ഞുനടന്നു.
അവള്‍ക്ക് പറയാനുള്ളതും ചെയ്യാനുള്ളതും അവള് ചെയ്തുകഴിഞ്ഞു. ലക്ഷ്യബോധമില്ലാതെ അലഞ്ഞു നടന്ന എനിക്കും, എന്റെ മനസ്സിനും അമൂല്യമായ എന്തോ ഒന്നു കിട്ടിയ അവസ്ഥ, പറഞ്ഞറിയിക്കാനാവാത്ത ഒരു തരം സന്തോഷം. വാക്കുകള്‍, അവ പുറത്തുവരുന്നില്ല. അവളോട് പറയാന്‍ ഒരായിരം കാര്യങ്ങള്‍ എന്നില്‍ ഉയര്‍ന്നു, ക്ഷമാപണവും അങ്ങനെ പലതും. അവള് എന്നെക്കാള്‍ രണ്ടടി മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു.
അവളോട് എന്തോ ചോദിക്കണം എന്ന് മനസ്സിലൊരു തോന്നല്‍. മുരടനക്കി, ശ്വാസമെടുത്ത് മെല്ലെയൊരു സ്വരത്തില്‍ ഞാന്‍ ചോദിച്ചു, "നിന്റേതല്ലേ ഞാന്‍??". അവള് അത് കേട്ടു കാണില്ല, ചിലപ്പോള്‍ അത്ര പതിയെ ആവാം ഞാന്‍ ചോദിച്ചത്.
മനസ്സിനെയും, നാവിനേയും ദൃഡപ്പെടുത്തിക്കൊണ്ട് അതേ ചോദ്യം ഒന്നുകൂടെ ചോദിക്കാന്‍ ഞാന്‍ മുതിര്‍ന്നു. അപ്പോഴേക്കും അവള് ഞങ്ങളൊരുമിച്ചു കയറിവന്ന പടികള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. ഞാനും എന്റെ സ്ഥാനത്ത് നിന്ന് അവളിലേക്ക് നീങ്ങിത്തുടങ്ങി. ഞാന്‍ പടിയിറങ്ങി തുടങ്ങിയപ്പോഴേക്കും അവള് പടികള്‍ ഇറങ്ങി തീരാറായിരുന്നു, തിരിഞ്ഞു നോക്കാതെ. അവളെ വിളിക്കണമെന്നുണ്ടായിരുന്നു. വിളിക്കുന്നതിലും സുഖകരം, അവളോട് ആ ചോദ്യവുമായ് ചെല്ലുന്നതായിരിക്കും എന്ന് ഞാന്‍ കരുതി.
വെളിച്ചം കൂടിക്കൊണ്ടിരുന്നു. അവളോട് എനിക്കത് ചോദിച്ചേ തീരൂ. ഞാന്‍ അതിവേഗം മുന്നോട്ടാഞ്ഞു. അന്നേവരെ എന്റെയുള്ളില്‍ അത്തരമൊരു ഹൃദയമിടിപ്പോ, ചോദിക്കാനുള്ള വെമ്പല്‍ കൊണ്ടുള്ള ഒരു തരം ദാഹമോ ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്റെ മുന്നില്‍ വെളിച്ചം മാത്രം, അവളുടെ രൂപം പൂര്‍ണ്ണമായും മാഞ്ഞുപോയിരുന്നു.
"സ്വപ്നങ്ങള്‍ യാഥാര്ത്യമാകുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.
യാഥാര്ത്യങ്ങള് വെറും സ്വപ്നമായ് മാറുമ്പഴോ??"
sathyam...yatharthyamenu ninachathu swapnamayi kannil ninum marayunathu vedanayanu....paranjariyikan vayyatha avasthaa...
ReplyDelete"PEYTHOZHIYUNNOVOO KULIRUNORORMAKAL KINAVILE KILI VATHILIL KATHIRUNA SANDYA NJN..." ee varikala ipo manasil vannathu...
anubhavangalanu palapozhum nalla krithikale srishtikunathu...
as a work i liked it...manoharamaya varnanakal..simple..ennal parayanulathelam oru paridhivareyum vannitundenu thonanu...
da superbbbbbbb....
ReplyDeleteu have improved a lot da...keep writing...keep reading too...and try to read ur finished works after half an hour of a let out and then u will be able to refine it better....good
ReplyDeletesuperb brothr...as usual:)
ReplyDeletei jus read it completely bro!!!...its jus too good!!...excellent!!...keep writing :)
ReplyDeleteoru nalla lekhanam vaayichathinte thripthi....valare nannaayittundu brother................keep writin....
ReplyDelete