വിട....2010നോടും..ഓര്‍മകളോടും...
എനിക്കൊരു നാളും ഓര്‍മയില്ല, ഏകാന്തത എന്നിലേക്ക് വന്നണയുന്നതിനു മുന്‍പ് വരെ. പക്ഷേ അതിനു ശേഷമുള്ള ഓരോ നാളും എനിക്ക് ഓര്‍മ കാണും. ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാളുകള്‍. എന്റെ ആ നാളുകളില്‍ ഋതുക്കള്‍ ഒരിക്കലും മാറിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എല്ലാ നാളുകളും ഏതാണ്ട് ഒരുപോലെ. വസന്തവും വര്‍ഷവും ഒക്കെ എന്നെ വിട്ട് പോയിരുന്നു. ഏകാന്തതയുടെ വിഷം കുത്തിവെച്ച് തളര്‍ത്തി തേജോവധം ചെയ്യുന്ന ഒരു തരം വറ്റി വരണ്ട വേനല്‍ പോലെ മാത്രമായിരുന്നൂ ആ നാളുകള്‍. വേദനയുടെയും പശ്ചാതാപത്തിന്റെയും കാരണമുണ്ടായ മുറിവുകളാല്‍ നൊന്ത് നൊന്ത് തള്ളിനീക്കിയ ഓരോ നാളുകള്‍.
ചിരിയുടെ ഒരു മുഖംമൂടി സ്ഥായിയാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായ്ക്കൊണ്ടിരുന്നു. കാരണം, അതണിഞ്ഞു പുറത്തിറങ്ങി തിരിച്ചു വീണ്ടും ഏകാന്തതയിലേക്കെത്തുമ്പോള്‍, അത് ഞാന്‍ ഊരേണ്ടതായിട്ടുണ്ട് . ഊരുമ്പോഴുള്ള അസഹനീയമായ വേദന, അത് ഞാന്‍ അനുഭവിക്കുകയായിരുന്നു. ഊരാതിരിക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. പക്ഷേ എന്നെ പിന്തുടര്‍ന്ന്, എന്നില്‍ ക്രൂരമായ നായാട്ടു നടത്തി രസിക്കുന്ന ഓര്‍മ്മകള്‍, ആ മുഖംമൂടി എന്നും വന്നു അനുവാദം കൂടാതെ പിച്ചി ചീന്തിയെറിഞ്ഞു.
വിഷമിച്ചിട്ട് കാര്യമില്ലെന്ന് പലരും പറഞ്ഞു. മനസ്സിന്റെ ദിശ മാറ്റാനും, ഓര്‍മകളെ അകറ്റി നിര്‍ത്താനും, ഓര്‍മ്മകള്‍ മാഞ്ഞുപോകുമെന്നും പറഞ്ഞു. എന്നെ സ്നേഹിക്കുന്നവരില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു. ഓര്‍മകളോട് ഞാന്‍ പൊരുതി. ഇപ്പോള്‍ അവരെന്റെ മുഖംമൂടി വലിച്ചു കീറാന്‍ വരുന്നത് കുറഞ്ഞു. ആ മുഖംമൂടി ഇപ്പോള്‍ എന്നില്‍ എന്നന്നേക്കും ഒട്ടിച്ചേര്‍ന്നാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന.
ഇന്ന് ഡിസംബര്‍ 31. ഇന്നത്തോടെ 2010 എന്നോട് വിടപറയും. എന്നെ വിട്ട് ആ ഓര്‍മകളും ഇന്ന് കടലിലെ തിരമാലകളോടൊപ്പം ഒഴുകി പോകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു... മൂന്നാംപക്കം തിരിച്ച് വരാതിരിക്കാനും...

Comments
Post a Comment