ഒരു ചോദ്യവും പല ഉത്തരങ്ങളും..

"മറക്കാന്‍ ശ്രമിച്ചിട്ടും,
മറക്കാന്‍ കഴിയാത്ത
ഓര്‍മകളെ മറക്കാന്‍,
ഞാനെന്തു ചെയ്യണം?"

ഒരു ഉത്തരം തേടുകയായിരുന്നു ഞാന്‍. ആദ്യപടിയായി എന്നോട് തന്നെ ആയിരുന്നു ആ ചോദ്യം. മറക്കാനുള്ള വഴികള്‍, അതെങ്ങനെ കണ്ടെത്തണം? ഒരുപാടാലോചിച്ചു നേരം കളഞ്ഞു. രക്ഷയില്ല, പക്ഷെ പിന്നീട് ഒരു പിടിവള്ളി മനസ്സില്‍ തോന്നി. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന കുറച്ചുപേരോട് ഞാന്‍ ആ ചോദ്യവുമായി ചെന്നു. ഉത്തരങ്ങളിലേക്ക് ഒന്നു എത്തി നോക്കാം.

ഒന്ന്
"നിനക്ക് പ്രാന്താ...വേറൊന്നും ചോദിക്കാന്‍ കണ്ടില്ലാ??"
ശരിയാണ്, ചിലപ്പോള്‍ ഭ്രാന്താവാം. അതുകൊണ്ടാവും ചിലപ്പോള്‍ എന്നില്‍ അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നതും, അത് ചോദിക്കാന്‍ തോന്നിയതും. ഓര്‍മ്മകള്‍ സൃഷ്‌ടിച്ച ഭ്രാന്ത്.

രണ്ട്
"മാങ്ങാത്തൊലി..."

എനിക്ക് ഒട്ടും തന്നെ അതിശയം തോന്നിയില്ല അവളുടെ ഈ ഉത്തരത്തില്‍. കാരണം, അവള്‍ എന്നില്‍ നിന്ന് ഇത്തരമൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കില്ല. ഏതാണ്ട് ഇതുപോലൊരു ചോദ്യവുമായ് മുന്‍പൊരുനാള്‍ അവളും എന്റെയടുത്ത് വന്നിട്ടുണ്ട്. അന്നു പക്ഷെ എന്തുകൊണ്ടോ എനിക്ക് അവള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. പക്ഷെ ഇന്ന് സംഭവങ്ങള്‍ തലതിരിഞ്ഞു. മാറ്റം, പ്രപഞ്ചസത്യം!

മൂന്ന്
"
നീ നിന്നില്‍ വിശ്വസിക്ക്, കഴിഞ്ഞ കാര്യങ്ങളെ കുറിച്ചോര്‍ത്ത് എന്തിനു നീ സമയം കൊല്ലുന്നു?? ഇനിയുള്ളത് നല്ലതാവാന്‍ നോക്ക്, ധ്യാനിക്ക്."
അവന്റേതായ ചിന്താഗതിയില്‍ അവന്‍ തുറന്നു പറഞ്ഞു. ഒരു പ്രശനം ഉണ്ടാവുമ്പോള്‍ ചിലര്‍ക്ക് വേണ്ടത് ഒരു ഉത്തരമാണ്, ചിലര്‍ക്ക് ഒരു സാന്ത്വനം മാത്രം മതി തൃപ്തിപ്പെടാന്‍.പക്ഷെ ഇവന്‍ ഇത് ഉദ്ദേശിക്കുന്നത് എന്താണ്? സാന്ത്വനമോ? അതോ ഒരുത്തരമോ?? ആഹ്...???

നാല്
"അതൊരിക്കലും നിനക്ക് മറക്കാന്‍ കഴിയില്ല. നഷ്ടബോധം കാരണം നിന്റെ മനസ്സിലുണ്ടായ വിടവ് ഇനി മറ്റെന്തെങ്കിലും കാരണം അടഞ്ഞാലും, നിനക്ക് ആ ഓര്‍മകളെ മായ്ക്കാന്‍ കഴിയില്ല. അതു മുറിവായ്‌ തന്നെ നിന്നില്‍ നിലനില്‍ക്കും."
ഈ ഉത്തരം പക്ഷേ ഞാന്‍ പ്രതീക്ഷിച്ചില്ല. സത്യങ്ങള്‍ എപ്പോഴും മനുഷ്യന് ആദ്യം കയ്പായ് തന്നെ തോന്നും. എന്നാല്‍ യാഥാര്‍ത്യങ്ങള്‍ തുറന്നുകാട്ടാന്‍ ആരെങ്കിലും വേണ്ടേ?? ഒരു സുഹൃത്തെന്ന നിലയില്‍ സത്യം സത്യമായ് തന്നെ നീ പറഞ്ഞില്ലേ?? കേട്ടതില്‍ സങ്കടമുണ്ടെങ്കിലും, നീ ഒന്നും മറച്ചുവെക്കാതെ പറഞ്ഞു. നന്ദി.

അഞ്ച്
"വിഷമിച്ചിട്ട് കാര്യമില്ലെന്ന് നിനക്കുതന്നെ ബോധ്യമുള്ള കാര്യമാണ്. അപ്പോള്‍ ഇനി നീ വിഷമിക്കുന്നതില്‍ എന്താണ് അര്‍ഥം??"

നീ പറഞ്ഞത് ശരിയാണ് സോദരീ. കഴിഞ്ഞകാര്യങ്ങളെയും, നഷ്ടപ്പെട്ടതിനെയും കുറിച്ചോര്‍ത്ത് ഞാനെന്തുനേടാന്‍?? കുറച്ച് വേദനകള്‍ മാത്രം, അല്ലേ?
ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, അതൊന്നും പുറത്തുകാട്ടാതെ മുന്നോട്ടുനീങ്ങുന്ന മനക്കരുത്തുള്ളവള്‍. ഞാന്‍ ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയായവള്‍. ചിലപ്പോള്‍ അവള്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യം കാണാം, അല്ല കാണും.

ആറ്

"വിഷമിക്കേണ്ട, കാലം ആ ഓര്‍മകളെ മായ്ച്ചുകൊള്ളും."

ഉത്തരം പ്രതീക്ഷിക്കാത്ത ആളില്‍ നിന്നും കിട്ടിയ ഉത്തരം, അത്ഭുതം, സന്തോഷം. മറക്കാനുള്ള ജോലി കാലത്തിനു ഏല്പിച്ചുകൊണ്ട്, എന്നോട് സ്വന്തം കാര്യം നോക്കി പോകാന്‍ പറയുന്ന ഉത്തരം. കാലത്തിനു വിട്ടുകൊടുക്കാമോ എന്ന് പരിഗണിക്കാം..

ഏഴ്
"മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്ക്, ആ ഓര്‍മകളെ ഓര്‍ക്കാന്‍ നീ നിന്റെ മനസ്സിനെ അനുവദിക്കരുത്. മറ്റെന്തിലെങ്കിലും മുഴുകി നീ നിന്റെ മനസ്സിന്റെ ദിശ മാറ്റ്."

ഏതാണ്ട് എന്റെ അതേ ചിന്താഗതിയുള്ളവന്‍. പലപ്പോഴും എന്റെയും, എന്റേതായ ശരികളുടെയും പക്ഷം ചേര്‍ന്ന് നില്‍ക്കുന്നവന്‍. എന്നെയവന്‍ നന്നായി പഠിച്ചു കാണണം, അതാവാം ഇത്തരമൊരു ഉത്തരം. ഇതിനോട് പൊരുത്തപെടാന്‍ പറ്റുമോ എനിക്ക്??


കിട്ടിയ ഉത്തരങ്ങളില്‍ സാന്ത്വനവും, പ്രതിവിധിയും, സഹതാപവും ഒക്കെയുണ്ട്. ഇനി ഇതില്‍ നിന്നും ഞാന്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?? അതോ ഉത്തരങ്ങള്‍ ഇനിയും എന്നില്‍ വന്നു ചേരുമോ?? അതോ ഒരുത്തരം കിട്ടാതെ ഈ ചോദ്യം തന്നെ ഇല്ലാണ്ടാവുമോ??

"ഉത്തരം കിട്ടിയില്ലെങ്കിലും, ഒരേ ചോദ്യത്തിനു പല ഉത്തരങ്ങള്‍ കിട്ടിയാലും, സംഗതി പ്രശ്നമാണ്. ആ ചോദ്യം അവിടെ തന്നെ നിലനില്‍ക്കും."

Comments

  1. I agree with 4th.What ever it is; You can't forget any thing . that's the truth.

    ReplyDelete
  2. anjaente abhiprayathil oru utharavum thallikalayan pattilla............oro reethiyil chinthichal ellam sheriyanu ennu thonnum .............ini aa confusion mattanulla vazhi adutha postil thedam alle brothr??

    frankly speaking....arokke enthokke paranjalum ethra upadhesham thannalum swantham manassine vanjchu onnum cheyyan pattilla....
    mattullavarodu chodichal as u told...sahathapam..upadesham...deshyam...ithokkeye pratheekshikkan pattooo
    think urself...believe in ur own decisions so tht no1 ll blame u.....nd u wont blame ny1....enikku atharam conceptaa ishtam:)

    ReplyDelete
  3. ninte ee post enikormayundu...but njn comment cheythilayirunoo ithinu????ah..anyway...nice replies...i liked tat 4th and 5th one....and the way u defined each of them....

    ReplyDelete

Post a Comment

Popular posts from this blog

ഓണം ബമ്പർ

Dreaming with eyes open...