Posts

അസ്തമയം

" എന്തു സുഖാ..ലേ?, ഇങ്ങനിരിക്കാന്‍.. ", ഒന്നിനുപിറകെ ഒന്നായ് വന്നുവീണ് മല്ലടിച്ചും, ഇടയ്ക്കിടെ പാറകളെ ചുംബിച്ചും മടങ്ങുന്ന തണുത്ത തിരകളെ നോക്കി അവള്‍ ആത്മഗതം പോലെ പറഞ്ഞു. ഉത്തരം ആവശ്യമില്ലാത്ത പല ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. ആ പോക്കുവെയില്‍ തിളങ്ങുന്ന നേരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ മറന്നില്ല. അസ്തമയസൂര്യന്‍ ഇടയ്ക്കിടെ ആ കണ്ണുകളില്‍ മിന്നിമറയുന്നു . ഒരിക്കലും നിലയ്ക്കാന്‍ സമ്മതം മൂളാതെ, അവളുടെ മുടിയിഴകളെ വലിച്ചുകൊണ്ട് പോവുകയായിരുന്നൂ കാറ്റ്. പറന്നുപോകുന്ന മുടിക്കെട്ടിനെ ഒതുക്കാന്‍ ഇടയ്ക്കിടെ അവള്‍, എന്റെ ചുമലില്‍ പിടിച്ചിരുന്ന കൈയ്യെടുത്തിരുന്നു. കാറ്റിനോടപ്പോഴെനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി. അവളുടെ മുഖത്ത്, അപ്പോഴുണ്ടായ ചിരി ഇപ്പോഴും എന്റെയുള്ളില്‍ തങ്ങി നില്‍ക്കുന്നു..

ഋതുഭേദങ്ങളിലൂടെ....

ഒന്നായിരുന്നൂ നാം അകമേയും പുറമേയും .. അപരന്മാര്‍ ഭേദം , ഇന്നത്തെ നമ്മളെ ക്കാള്‍ ..! നടന്നു പിന്നിട്ടൂ നാം ഒരു കരയില്‍ കൈകോര്‍ ത്ത് . ഇന്നിതാ ഇരുകരയില്‍ , ഇനിയെന്തു പിന്നിടാന്‍ ..? ഏറും തോറുമ കലുന്ന, ഒരിക്കലും അടുക്കാത്ത , കണ്ണീരിന്‍ പ്രതീക്ഷയിന്‍ പുഴതന്‍ ഇരുകരകള്‍ .. എതിരൊഴുക്കിലൊഴുകുന്നു, അനുഭവിച്ച പലതും.. നിലയ്ക്കാന്‍ കൊതിച്ചതും, നിലക്കാതെ ഒഴുകുന്നു.. നിന്നിലെ മുറിവോ..? എന്നിലെ വ്യഥയോ..?? ഇതിലേതുമാകാമീ പുഴയുടെ അന്തരം.. ദേഹം കൊണ്ടടുത്താലും, ദേഹി കൊണ്ടകന്നുപോയ്.. മനക്കട്ടിയില്ലായിരുന്നിത്രയും അന്നെന്നിലും ഈ നിന്നിലും..

എല്ലാം നല്ലതിന്..

പരക്കെ ഒരഭ്യൂഹം. ചിലര്‍ അതിനെ പറഞ്ഞുപരത്തുന്നു. ചിലര്‍ ഏതാണ്ട് അതില്‍ വിശ്വാസമര്‍പ്പിച്ച മട്ടാണ്. അങ്ങനെ ആ വാര്‍ത്ത ഇന്നത്തെ സന്ദേശവാഹകരായ എസ്.എം.എസ്സിലൂടെയും ഇന്റര്‍നെറ്റ്‌ വഴിയും പകര്‍ന്നു. തെളിവുകളോട് കൂടെയുള്ള വ്യാഖ്യാനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കും മനസ്സിലാകാത്ത ഭാഷകളിലുള്ള 'തെളിവെന്നു' പറയപ്പെടുന്ന രേഖാചിത്രങ്ങള്‍. അങ്ങനെ ആ വാര്‍ത്ത‍ കറങ്ങിത്തിരിഞ്ഞ്‌ എന്നിലുമെത്തി. അതെ, 2012-ല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ്. എല്ലാം എന്നന്നേക്കുമായി നശിക്കാന്‍ പോവുകയാണ്. മനുഷ്യസഹജമായ ഒരു പുച്ഛവും, "ഏയ്‌ ഇതിലൊന്നും സത്യമില്ല" എന്ന സ്വന്തമായ വിലയിരുത്തലും കലര്‍ന്ന ഒരു മന്തഹാസമായിരുന്നു എന്റേയും ആദ്യത്തെ പ്രതികരണം. അതെങ്ങനെ സംഭവിക്കും?? എല്ലാംകൂടി ഒരുനാള്‍ ഇല്ലാതാവുമെന്ന് പറഞ്ഞാല്‍?? സിനിമയില്‍ അവര്‍ക്ക് എന്തും കാട്ടാം. മനുഷ്യര്‍ നടക്കാന്‍ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും, സത്യവും അസത്യവും, വിശ്വാസവും അന്ധവിശ്വാസവും അങ്ങനെ പല മനോവികാരങ്ങളും പ്രകടിപ്പിക്കാനുള്ള മാധ്യമങ്ങളില്ലോന്നാണല്ലോ സിനിമ? അതും വിശ്വസി...

വിട....2010നോടും..ഓര്‍മകളോടും...

എനിക്കൊരു നാളും ഓര്‍മയില്ല, ഏകാന്തത എന്നിലേക്ക് വന്നണയുന്നതിനു മുന്‍പ് വരെ. പക്ഷേ അതിനു ശേഷമുള്ള ഓരോ നാളും എനിക്ക് ഓര്‍മ കാണും. ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാളുകള്‍. എന്റെ ആ നാളുകളില്‍ ഋതുക്കള്‍ ഒരിക്കലും മാറിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എല്ലാ നാളുകളും ഏതാണ്ട് ഒരുപോലെ. വസന്തവും വര്‍ഷവും ഒക്കെ എന്നെ വിട്ട് പോയിരുന്നു. ഏകാന്തതയുടെ വിഷം കുത്തിവെച്ച് തളര്‍ത്തി തേജോവധം ചെയ്യുന്ന ഒരു തരം വറ്റി വരണ്ട വേനല്‍ പോലെ മാത്രമായിരുന്നൂ ആ നാളുകള്‍. വേദനയുടെയും പശ്ചാതാപത്തിന്റെയും കാരണമുണ്ടായ മുറിവുകളാല്‍ നൊന്ത് നൊന്ത് തള്ളിനീക്കിയ ഓരോ നാളുകള്‍. ചിരിയുടെ ഒരു മുഖംമൂടി സ്ഥായിയാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായ്ക്കൊണ്ടിരുന്നു. കാരണം, അതണിഞ്ഞു പുറത്തിറങ്ങി തിരിച്ചു വീണ്ടും ഏകാന്തതയിലേക്കെത്തുമ്പോള്‍, അത് ഞാന്‍ ഊരേണ്ടതായിട്ടുണ്ട് . ഊരുമ്പോഴുള്ള അസഹനീയമായ വേദന, അത് ഞാന്‍ അനുഭവിക്കുകയായിരുന്നു. ഊരാതിരിക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. പക്ഷേ എന്നെ പിന്തുടര്‍ന്ന്, എന്നില്‍ ക്രൂരമായ നായാട്ടു നടത്തി രസിക്കുന്ന ഓര്‍മ്മകള്‍, ആ മ...

ഒരു ചോദ്യവും പല ഉത്തരങ്ങളും..

"മറക്കാന്‍ ശ്രമിച്ചിട്ടും, മറക്കാന്‍ കഴിയാത്ത ഓര്‍മകളെ മറക്കാന്‍, ഞാനെന്തു ചെയ്യണം?" ഒരു ഉത്തരം തേടുകയായിരുന്നു ഞാന്‍. ആദ്യപടിയായി എന്നോട് തന്നെ ആയിരുന്നു ആ ചോദ്യം. മറക്കാനുള്ള വഴികള്‍, അതെങ്ങനെ കണ്ടെത്തണം? ഒരുപാടാലോചിച്ചു നേരം കളഞ്ഞു. രക്ഷയില്ല, പക്ഷെ പിന്നീട് ഒരു പിടിവള്ളി മനസ്സില്‍ തോന്നി. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന കുറച്ചുപേരോട് ഞാന്‍ ആ ചോദ്യവുമായി ചെന്നു. ഉത്തരങ്ങളിലേക്ക് ഒന്നു എത്തി നോക്കാം. ഒന്ന് "നിനക്ക് പ്രാന്താ...വേറൊന്നും ചോദിക്കാന്‍ കണ്ടില്ലാ??" ശരിയാണ്, ചിലപ്പോള്‍ ഭ്രാന്താവാം. അതുകൊണ്ടാവും ചിലപ്പോള്‍ എന്നില്‍ അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നതും, അത് ചോദിക്കാന്‍ തോന്നിയതും. ഓര്‍മ്മകള്‍ സൃഷ്‌ടിച്ച ഭ്രാന്ത്. രണ്ട് " മാങ്ങാത്തൊലി... " എനിക്ക് ഒട്ടും തന്നെ അതിശയം തോന്നിയില്ല അവളുടെ ഈ ഉത്തരത്തില്‍. കാരണം, അവള്‍ എന്നില്‍ നിന്ന് ഇത്തരമൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കില്ല. ഏതാണ്ട് ഇതുപോലൊരു ചോദ്യവുമായ് മുന്‍പൊരുനാള്...

നിന്റേതല്ലേ ഞാന്‍??

ഞാന്‍ നടക്കുകയാണ് , എന്നത്തേയും പോലെ തനിച്ച് . ഒറ്റയ്ക്ക് നടക്കുമ്പഴോ , ഒരുപാട് ദൂരം ബൈക്കില്‍ പോകുമ്പഴോ വെറുതെ എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുക എന്റെ ശീലമായിരുന്നു എപ്പോഴും . നാലുവശവും അടഞ്ഞ കെട്ടിടമായിരുന്നൂ അത് . പേരിനു കുറെ ജനലുകള്‍ ഉണ്ടെന്നല്ലാതെ , അതിനകത്ത് ശക്തിയായ് കാറ്റ് ഒരിക്കലും വീശിയിരുന്നില്ല . പക്ഷെ അന്നു , എല്ലാറ്റിലും ഒരു മാറ്റം കണ്ടു . കാറ്റ് വീശുകയായിരുന്നു , പതിവിലും ശക്തമായ് . ആദ്യം എന്റെ തോന്നലാവാം എന്ന് കരുതി . ഞാന്‍ മൂളിക്കഴിഞ്ഞ അതേ വരികള്‍ , അത് വീണ്ടും കേട്ടു . മറ്റൊരു ശബ്ദം , പരിചയമുള്ളത് , എന്നില്‍ പലപ്പോഴും സ്നേഹവും സന്തോഷവും സങ്കടവും അങ്ങനെ പല വികാരങ്ങളും ഉണര്‍ത്തിയ ശബ്ദം . തിരിഞ്ഞുനോക്കിയില്ല , നടന്നു . പിന്നിട്ട വഴികളും ചെയ്തുകഴിഞ്ഞ കാര്യങ്ങളും ഞാന്‍ തിരിഞ്ഞുനോക്കിയിരുന്...

എഴുതാറുണ്ട് ഞാനൊരുപാട് ..

എഴുതാറുണ്ട് ഞാനൊരുപാട് .. എന്തിനെന്നില്ലാതെ .. എഴുതി ഞാന്‍ പലതും, എന്തിനോ ഏതിനോ. അപേക്ഷ മുതല്‍ മാപ്പ് വരെ.. ക്ഷണക്കത്ത് മുതല്‍ തെറിക്കത്ത് വരെ.. ഇന്നും എഴുതുന്നു എന്തൊക്കെയോ.. ഒരിടത്തുമെത്താതെ പലതും. മനസ്സില്‍ പ്രണയം പൂവിട്ട നേരം .. പൂ വിടര്‍ത്തി യോര്‍ക്കായി എഴുതി ഞാന്‍ വാക്കുകള്‍ ... വാക്കുകള്‍ വരികളായി .. വരികള്‍ ലേഖനങ്ങളായി .. 'പ്രേമലേഖന'മെന്നു മുദ്ര കുത്തി അവയെ ചിലര്‍ .. മറക്കാ തിരിക്കാനായ് കുറിച്ചൂ ഞാന്‍ പലതും , ഒരിക്കല്‍ കേട്ട് വെച്ചതിനെ കുറിച്ചു , കണ്ട സംഭവങ്ങള്‍ ഞാന്‍ എഴുതി . കണ്ടതില്‍ ഉത്സവമുണ്ട് , ആനയുണ്ട് ചേനയുണ്ട് , പെണ്ണും പിടക്കോഴിയും ഒക്കെ യുണ്ട് . ഒരു കവി പണ്ട് പറഞ്ഞപോലെ , എന്തിനോ വേണ്ടി തിളയ്ക്കും സാംബാര്‍ പോല്‍ , ഇരുന്നൂ മണിക്കൂറുകള്‍ ക്ലാസ്സില്‍. കണ്ണ് തുറന്നു സ്വപ്നം കണ്ട്, ആരെയോ പഴിചാരി . കുത്തിക്കുറിച്ചൂ അന്നും ഞാന്‍ എന്തോ .. താന്‍ പറയുന്നതാവമെന്നു തെറ്റിധരിച്ചോ രധ്യാപകന്റെ തെറ്റ് തിരുത്താതെ തുടരെ എഴുതി ഞാന്‍ ... അക്ഷരങ്ങളില്ല ആ എഴുത്തില്‍ .. വാക്കുകളുമില്ല ... കണ്ണ് തുറന്നുറങ്ങുന്ന വന്റെ...