ശ്രേഷ്ഠം മലയാളം!
ഇത്രയും നാളും ശ്രേഷ്ഠമല്ലായിരുന്നോ എന്ന ചോദ്യം പലരും മനസ്സിലെങ്കിലും ചോദിച്ച് കാണും (ഞാന്‍ ചോദിച്ചു!). അയല്‍ സംസ്ഥാനമായ തമിഴ്നാട് പുറമേ കൊട്ടിഘോഷിച്ച് കാട്ടുന്ന ആ ആദരവ് മലയാളി മലയാളത്തിനോട് കാണിക്കാന്‍ മെനക്കെട്ടിട്ടില്ല! മലയാളിക്ക് ചിലപ്പോള്‍ അതിനു സമയമില്ലാത്തതാവാം..പോട്ടെ!
അടുത്തിടെ 'അക്ഷരനഗരിയായ' കോട്ടയത്ത് പോയപ്പോള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞത് പറയാം. മലയാളം മൊഴിഞ്ഞാല്‍ ഫൈന്‍ അടിക്കും എന്ന ഏര്‍പ്പാട് കേട്ടുകേള്‍വി മാത്രമായിരുന്നു എനിക്ക്. പാമ്പാടിയിലെ ഒരു 'പള്ളിവക' പള്ളിക്കൂടത്തിന്റെ ഗ്രൌണ്ടിനടുത്ത് കുറച്ചുനേരം നില്‍ക്കേണ്ടി വന്നു.പൊട്ടിയ പലകകഷ്ണവും, പിന്നെ പേപ്പറും പ്ലാസ്ടിക്കും റബ്ബര്‍ബാന്റും കൊണ്ടുള്ള പന്തും കൊണ്ട് ക്രിക്കെറ്റ് കളിക്കുന്ന പിള്ളേര്, അകലെ ഒരു ഡ്രില്ല് മാഷും! എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് കളി. ഞങ്ങള്‍ ശ്രദ്ധിച്ച്കേട്ടു!
"നോ നോ ബോള്..നോ നോ ബോള്‍"
"അര്‍ജുന്‍.. വാട്ട് ഓവര്‍ ?"
"യു ഗോ ബോള്‍..ഐ ഫീല്‍ഡ്.."
പിന്നെ ചിലതിനു സംഭാഷണമില്ല, ആംഗ്യഭാഷ മാത്രം! കണ്ടും കേട്ടും ഞങ്ങള്‍ക്ക് ചിരിവന്നു. K&K ആട്ടോമോബൈല്സ് പ്രൊപ്പറൈറ്റര്‍ മനോഹരനെ ഓര്മ വന്നു! കാര്യമെന്തെന്ന് തിരക്കിയപ്പോഴാണ്, ഇംഗ്ലീഷ് മാത്രമേ സ്പീച്ചാവൂ എന്നറിഞ്ഞത്! ഇടയ്ക്ക് ഒരു കണ്ണാടിവെച്ച ചുള്ളന്‍ നല്ല കോട്ടയം മലയാളത്തില്‍ റണ്‍സിനു വേണ്ടി ഉടക്കുന്നു, വിപ്ലവകാരി!!
പിന്നെ IFFK ഓപ്പണ്‍ ഫോറത്തില്‍ ഇംഗ്ലീഷില്‍ മാത്രം സംവദിച്ചാല്‍ മതിയെന്ന് പറഞ്ഞ അതേ അടൂര്‍ ഗോപാലകൃഷ്ണന്‍, മലയാള സിനിമയ്ക്ക് ആംഗലേയ നാമധേയം ഒഴിവാക്കണമെന്ന് പറഞ്ഞു മുന്നോട്ട് വന്നത് അദ്ദേഹത്തിന്റെ ചില പടം പോലെ മനസ്സിലാകാത്ത ഒന്നാണ്!
എന്തായാലും ശ്രേഷ്ഠഭാഷ ആക്കിയതുകൊണ്ട് പെട്രോളിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വിലയില്‍ ഒരു മാറ്റവും വരാത്തത് കൊണ്ടും, മലയാള സര്‍വ്വകലാശാല പണിത് കുറച്ചുപേരുടെ കീശയില്‍ കാശ് പോകും എന്നുള്ളത് കൊണ്ടും, എന്റെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയും ഒരു കാര്യവും ഇല്ലെന്ന സ്വയം ബോധം ഉള്ളത്കൊണ്ടും, ഒന്നും പറയുന്നില്ല!
ശ്രേഷ്ഠം മലയാളം!
Comments
Post a Comment