ഒരിടത്തൊരു പോസ്റ്റ്‌മാന്‍!
ഒരിടത്തൊരു "പോസ്റ്റു"മാനുണ്ടാര്‍ന്നു!എന്തിനും ഏതിനും പോസ്റ്റിട്ട്, എല്ലാരേം ചിരിപ്പിച്ചും ചിന്തിപ്പിച്ചും, തന്തയ്ക്ക് വിളിപ്പിച്ചും അങ്ങനെ കഴിഞ്ഞ്പോന്നു. സിനിമയിറങ്ങിയോ, സീരിയലു തീര്‍ന്നോ, പീഡിപ്പിച്ചോ, വെട്ടിക്കൊന്നോ എന്നുവേണ്ട സകല ഭൂലോക-പാതാള-ആകാശ വിഷയ പോസ്റ്റുകളിലൂടെയുള്ള ടിയാന്റെ അഭിപ്രായം ജനം വായിച്ചും രസിച്ചും ചര്‍ച്ച ചെയ്തുപോന്നു!ബഷീറിന്റെ 'മൂക്കന്റെ' അഭിപ്രായം ലോകം ആരാഞ്ഞപോലെ, നമ്മുടെ പോസ്റ്റുമാന്റെ വചനങ്ങളും വിലയിരുത്തപ്പെട്ടു!അങ്ങനെ ഒരു മീനമാസരാത്രിയില്‍ ചൂട് സഹിക്കാനാവാതെ അദ്ദേഹം ഒരു പോസ്റ്റിട്ടു! . . "ഇന്ന് മഴ പെയ്യുവോ??" . . അനുയായീവൃന്ദം അതങ്ങേറ്റെടുത്തു. തദ്ദിവസ-സമകാലീന സംഭവങ്ങളേയും ആ "മഴ"യോട് കോര്‍ത്തിണക്കി മറുപടികളും മറുപോസ്റ്റുകളും ഉണ്ടായും പ്രചരിച്ചും തുടങ്ങി! അപ്പറഞ്ഞത് ശരിയായില്ലെന്ന് ഒരു പ്രമുഖന്‍ വക പ്രസ്താവന, പിന്താങ്ങി കുറേ തൊഴില്‍രഹിതരും! ...