ഉച്ചക്കഞ്ഞി!
2000ത്തിലെ ഇടവപ്പാതി, പ്രൈവറ്റ് സ്കൂള്‍ വിട്ടു ഗവണ്മെന്റ് സ്കൂള്‍ അന്തരീക്ഷത്തില്‍ എത്തിയ ആദ്യ ദിവസങ്ങള്‍. എല്ലാത്തിനും വ്യതാസം. അവിടെ ഷൂസ് ഇടാത്തതിനും ടൈ കെട്ടാത്തത്തിനും, ഇന്‍ഷര്‍ട്ട് ചെയ്യാത്തതിനും വഴക്ക് പറയാനാരുമില്ല. വ്യത്യാസമുണ്ടായത്, ടീച്ചര്‍മാരു മാറി സാറമ്മാരായി! അവരുടെ കൈയിലെ 30cm തടി സ്കെയില്‍ മാറി ഒന്നരയടി നീളമുള്ള ചൂരലായി. ഞാന്‍ ആകെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രീതിയിലെ മാഷമ്മാര്‍, മുണ്ടുടുത്തവര്‍ ! ചുറ്റുമുള്ള പലരിലും ഉണ്ടായിരുന്നു ഓരോരോ വ്യത്യാസങ്ങള്‍, ഞാനുള്‍പ്പടെയുള്ള ഒരു 80% കുട്ടികള്‍ നിക്കറില്‍ , എന്നാല്‍ കുറച്ചുപേര്‍ നീളന്‍ പാന്റുമിട്ട് ഞെളിഞ്ഞിരിക്കുന്നു. മുരളീധരകുറുപ്പ് സാര്‍ വന്നു, താടി വെച്ച്, ഷൂസൊക്കെ ഇട്ട്. എല്ലാവരും എണീറ്റു, ഞാനും മറ്റു കുറച്ചുപേരും നീട്ടിവിളിച്ചു, "good morning saaaaar". അപ്പോതന്നെ ചിലവന്മാര്‍ 'ഇവന്‍ ആരടേ' എന്ന മട്ടില്‍ തിരിഞ്ഞു നോക്കി! കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍, അല്ല മാഷ്! ചുരുണ്ട മുടി, വെള...