ശ്രേഷ്ഠം മലയാളം!
ഇത്രയും നാളും ശ്രേഷ്ഠമല്ലായിരുന്നോ എന്ന ചോദ്യം പലരും മനസ്സിലെങ്കിലും ചോദിച്ച് കാണും (ഞാന്‍ ചോദിച്ചു!). അയല്‍ സംസ്ഥാനമായ തമിഴ്നാട് പുറമേ കൊട്ടിഘോഷിച്ച് കാട്ടുന്ന ആ ആദരവ് മലയാളി മലയാളത്തിനോട് കാണിക്കാന്‍ മെനക്കെട്ടിട്ടില്ല! മലയാളിക്ക് ചിലപ്പോള്‍ അതിനു സമയമില്ലാത്തതാവാം..പോട്ടെ! അടുത്തിടെ 'അക്ഷരനഗരിയായ' കോട്ടയത്ത് പോയപ്പോള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞത് പറയാം. മലയാളം മൊഴിഞ്ഞാല്‍ ഫൈന്‍ അടിക്കും എന്ന ഏര്‍പ്പാട് കേട്ടുകേള്‍വി മാത്രമായിരുന്നു എനിക്ക്. പാമ്പാടിയിലെ ഒരു 'പള്ളിവക' പള്ളിക്കൂടത്തിന്റെ ഗ്രൌണ്ടിനടുത്ത് കുറച്ചുനേരം നില്‍ക്കേണ്ടി വന്നു.പൊട്ടിയ പലകകഷ്ണവും, പിന്നെ പേപ്പറും പ്ലാസ്ടിക്കും റബ്ബര്‍ബാന്റും കൊണ്ടുള്ള പന്തും കൊണ്ട് ക്രിക്കെറ്റ് കളിക്കുന്ന പിള്ളേര്, അകലെ ഒരു ഡ്രില്ല് മാഷും! എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് കളി. ഞങ്ങള്‍ ശ്രദ്ധിച്ച്കേട്ടു! "നോ നോ ബോള്..നോ നോ ബോള്‍" "അര്‍ജുന്‍.. വാട്ട് ഓവര്‍ ?" "യു ഗോ ബോള്‍..ഐ ഫീല്‍ഡ്....