ഋതുഭേദങ്ങളിലൂടെ....
ഒന്നായിരുന്നൂ നാം അകമേയും പുറമേയും .. അപരന്മാര്‍ ഭേദം , ഇന്നത്തെ നമ്മളെ ക്കാള്‍ ..! നടന്നു പിന്നിട്ടൂ നാം ഒരു കരയില്‍ കൈകോര്‍ ത്ത് . ഇന്നിതാ ഇരുകരയില്‍ , ഇനിയെന്തു പിന്നിടാന്‍ ..? ഏറും തോറുമ കലുന്ന, ഒരിക്കലും അടുക്കാത്ത , കണ്ണീരിന്‍ പ്രതീക്ഷയിന്‍ പുഴതന്‍ ഇരുകരകള്‍ .. എതിരൊഴുക്കിലൊഴുകുന്നു, അനുഭവിച്ച പലതും.. നിലയ്ക്കാന്‍ കൊതിച്ചതും, നിലക്കാതെ ഒഴുകുന്നു.. നിന്നിലെ മുറിവോ..? എന്നിലെ വ്യഥയോ..?? ഇതിലേതുമാകാമീ പുഴയുടെ അന്തരം.. ദേഹം കൊണ്ടടുത്താലും, ദേഹി കൊണ്ടകന്നുപോയ്.. മനക്കട്ടിയില്ലായിരുന്നിത്രയും അന്നെന്നിലും ഈ നിന്നിലും..