എല്ലാം നല്ലതിന്..

പരക്കെ ഒരഭ്യൂഹം. ചിലര്‍ അതിനെ പറഞ്ഞുപരത്തുന്നു. ചിലര്‍ ഏതാണ്ട് അതില്‍ വിശ്വാസമര്‍പ്പിച്ച മട്ടാണ്. അങ്ങനെ ആ വാര്‍ത്ത ഇന്നത്തെ സന്ദേശവാഹകരായ എസ്.എം.എസ്സിലൂടെയും ഇന്റര്‍നെറ്റ്‌ വഴിയും പകര്‍ന്നു. തെളിവുകളോട് കൂടെയുള്ള വ്യാഖ്യാനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കും മനസ്സിലാകാത്ത ഭാഷകളിലുള്ള 'തെളിവെന്നു' പറയപ്പെടുന്ന രേഖാചിത്രങ്ങള്‍. അങ്ങനെ ആ വാര്‍ത്ത‍ കറങ്ങിത്തിരിഞ്ഞ്‌ എന്നിലുമെത്തി. അതെ, 2012-ല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ്. എല്ലാം എന്നന്നേക്കുമായി നശിക്കാന്‍ പോവുകയാണ്.
മനുഷ്യസഹജമായ ഒരു പുച്ഛവും, "ഏയ്‌ ഇതിലൊന്നും സത്യമില്ല" എന്ന സ്വന്തമായ വിലയിരുത്തലും കലര്‍ന്ന ഒരു മന്തഹാസമായിരുന്നു എന്റേയും ആദ്യത്തെ പ്രതികരണം. അതെങ്ങനെ സംഭവിക്കും?? എല്ലാംകൂടി ഒരുനാള്‍ ഇല്ലാതാവുമെന്ന് പറഞ്ഞാല്‍?? സിനിമയില്‍ അവര്‍ക്ക് എന്തും കാട്ടാം. മനുഷ്യര്‍ നടക്കാന്‍ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും, സത്യവും അസത്യവും, വിശ്വാസവും അന്ധവിശ്വാസവും അങ്ങനെ പല മനോവികാരങ്ങളും പ്രകടിപ്പിക്കാനുള്ള മാധ്യമങ്ങളില്ലോന്നാണല്ലോ സിനിമ? അതും വിശ്വസിച്ചു ഭൂമിയുടെ അന്തരത്തിലെ "തിളപ്പ്" മനുഷ്യവാസത്തെ സാരമായ് ബാധിക്കുമെന്ന് വിശ്വസിച്ചു നടന്നാലോ?? ശുദ്ധ അസംബന്ധം, മണ്ടത്തരം, ആഹ്. പോഴത്തരം.
"അല്ല, ചിലപ്പോ ബിരിയാണി കൊടുത്താലോ??", ആ രീതിയിലുള്ളൊരു ചിന്ത എന്നില്‍ ഉയര്‍ന്നു വന്നു. അല്ലാ, അവസാനിക്കുവോ?? അവസാനിച്ചാല്‍ പിന്നെ എന്തായിരിക്കും ഗതി?? അവസാനിച്ചില്ലേല്‍ പ്രത്യേകിച്ച് അതിനു എന്താണ് ഒരു ഗതി??
പറയത്തക്ക ഒരു ലക്ഷ്യബോധവുമില്ലാത്ത എനിക്ക് അവസാനിച്ചാല്‍ കൊള്ളാം എന്നുണ്ട്. 2012, കോളേജുകാര്‍ ആ കൊല്ലത്തെ ഒരു ഏപ്രില്‍ മാസക്കാലത്ത് എന്നെ ചവിട്ടിയിറക്കി വിടും. വീണ്ടും അങ്ങോട്ട്‌ പോകേണ്ടത് അനിയന്മാരുടേയും അനിയത്തിമാരുടെയും കൂടെ യൂണിഫോമിലല്ലാതെ തോന്നുന്ന കോലത്തില്‍ പോയി പരീക്ഷ എഴുതാന്‍. അപ്പോഴത്തെ ആ ഒരു പരീക്ഷാക്കാലത്തെ ഒരു പരീക്ഷാദിവസം എന്നെ നോക്കുന്നവരില്‍ ഏറെ പേര്‍ക്കും ഒരേ ഭാവമായിരിക്കും, പുച്ഛം. രാവിലെ ചായ തരുന്ന അമ്മ മുതല്‍, പഠിപ്പിച്ച ടീച്ചര്‍മാര്‍, കൂടെ പഠിച്ചു അപ്പോഴവിടെത്തന്നെ ടീച്ചര്‍മാരായവര്‍ വരെ. അങ്ങനെ പലരുടെയും മുഖത്ത് ഒരേയൊരു സ്ഥായീ ഭാവം, പുച്ഛം!
പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വക അസഹനീയവും ക്രൂരതയും നിറഞ്ഞ ഒരു ഹ്രസ്വചോദ്യം, "placement ആയോ??", കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന കിഴവിക്ക് വരെ അറിയാം, ആ placement എന്ന ദുഷിച്ച വാക്ക്. (അനുഭവം ഗുരു:!).ഭാഗ്യവും തലവരയും, "കണ്ണിന്റെ" ശക്തികൊണ്ടും ജയിച്ചുപോയവന്മാരുടെയൊക്കെ ഉപദേശം ആ സമയത്ത് കേള്‍ക്കേണ്ടിവരുമെന്നു അനുഭവസ്ഥരുടെ ജീവിതകുറിപ്പുകളില്‍ എത്തിനോക്കിയപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ ഇപ്പോഴത്തെ ആ "മുടിയനായ പുത്രന്‍ ഇഫക്ട്" കുറച്ചും കൂടെ കൂടും, ആഹ് സ്വാഭാവികം. അങ്ങനെ ഇത്തരം പലപല ദുരനുഭവങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിത്തീരും ലോകം അവസാനിച്ചില്ലെങ്കില്‍.
ഇനി അവസാനിച്ചാല്‍ എന്തൊക്കെയെന്നു ചിന്തിച്ചു. ഒറ്റയ്ക്ക് ചിന്തിക്കാന്‍ പറ്റാത്തതുകൊണ്ട് പലരുമായ് ചേര്‍ന്ന് ഒരു നേരമ്പോക്കിനായ്‌ ചര്‍ച്ച ചെയ്തു.
എത്ര കിട്ടിയാലും, എന്തൊക്കെ നേടിയാലും, ആഗ്രഹങ്ങള്‍ മനുഷ്യന്റെ കൂടെ എന്നുമുണ്ടാവും. ചിലത് കാലക്രമേണ നടക്കുന്നവ, ചിലത് പരിശ്രമിച്ചാല്‍ നേടിയെടുക്കാവുന്നവ, പിന്നെയും ചിലത് ഒട്ടും നടക്കാന്‍ സാധ്യതയില്ലാതവ. ഇവിടെയുമുണ്ട് ഒട്ടനവധി ആഗ്രഹങ്ങള്‍. ലോകാവസാനം അടുത്തുവെങ്കില്‍ പലര്‍ക്കും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പറ്റാതായിതീരുമോ എന്നാണു പേടി. ആഗ്രഹങ്ങള്‍ ഒന്നും രണ്ടുമല്ല പലതാണ്. പക്ഷേ 80%-നു മുകളില്‍ ഉള്ളവന്മാരുടെയും ആഗ്രഹങ്ങളില്‍ ആദ്യത്തേത് ഏതാണ്ട് ഒരേപോലെയാണ്, പെണ്ണ്കെട്ടണം!(ആഹ്..പോട്ടെ.) പിന്നെയുമുണ്ട് ആഗ്രഹങ്ങള്‍ നിരവധി. അതില്‍ പ്രണയമുണ്ട്, സംഗീതമുണ്ട്, സഞ്ചാരമുണ്ട്, സിനിമയും മദ്യവും ഭക്ഷണവും അങ്ങനെ എല്ലാമുണ്ട്. ഒരു വേദി കിട്ടിയാല്‍ മനുഷ്യന്‍ ആഗ്രഹങ്ങള്‍ ഒരിക്കലും മറച്ചുവെയ്ക്കാറില്ല. എന്റെ ആഗ്രഹങ്ങളും മേല്പറഞ്ഞ ആഗ്രഹങ്ങളില്‍ ഒതുങ്ങികൂടിയിരുന്നു.
ഒരുത്തന് സിനിമയിലഭിനയിക്കണം. മറ്റൊരുത്തനു ലോകം ചുറ്റിക്കാണണം. ചിലര്‍ക്ക് പ്രണയം പ്രകടിപ്പിക്കണം, മറ്റുചിലര്‍ക്ക് ഇത് വരെ കഴിച്ചിട്ടില്ലാത്തത് കഴിക്കണം, "കുടിച്ചിട്ടില്ലാത്തത് " കുടിക്കുകയും വേണം.എന്തോ, ന്യായമായ മറ്റു പല ഉത്തരങ്ങള്‍ കിട്ടിയതിനോട് ഞാന്‍ യോജിച്ചു പോയി.
"ഒരു sem എങ്കിലും all pass ആകണം"
"passout ആകുംമുന്പ് suppli clear ചെയ്യണം "
മുകളില്‍ പറഞ്ഞവയെ "ഒരിക്കലും നടക്കാത്ത" എന്ന മൂന്നാമത്തെ വിഭാഗത്തില്‍ കയറ്റിയിരുന്നെങ്കിലും, രണ്ടാമത്തെ വിഭാഗത്തില്‍ കയറ്റാന്‍ വലിയ പാടില്ല എന്ന് ഞാന്‍ ഏതാണ്ട് മനസ്സിലാക്കി.
ഇനി കാത്തിരിപ്പാണ്, 2012-നു വേണ്ടി. ലോകം അവസാനിച്ചാലും ഇല്ലെങ്കിലും അനുഭവിക്കേണ്ടത് അനുഭവിച്ചേ തീരൂ. അവസാനിക്കുകയാണെങ്കില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന വിഷമവും, അവസാനിച്ചില്ലെങ്കില്‍ ആദ്യം സൂചിപ്പിച്ച കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുമല്ലോ എന്ന വിഷമവും. അവസാനം എന്നെ ആശ്വസിപ്പിക്കാന്‍ ഭഗവത് ഗീതയിലെ രണ്ടു വരികള്‍ തുണയായ് വന്നു.
"സംഭവിച്ചതെല്ലാം നല്ലതിന്,
സംഭവിക്കാന്‍ പോകുന്നതും നല്ലതിന്."
ശുഭം!

Comments

  1. 2012 avasanikunu enna ketta...elavarilum ee chindakal undayitundavum.....anu suhurthukalumayi undaya charchakalil njnum ettavum kuduthal kettathu " onnu kettitu " lokam avasanicha mathinaa .....nishkalankamaya agraham...

    pine oru semesterilenkilum all pass...ninaku pattunatheyulu...shremichal...

    ReplyDelete

Post a Comment

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

Dreaming with eyes open...