എല്ലാം നല്ലതിന്..
പരക്കെ ഒരഭ്യൂഹം. ചിലര്‍ അതിനെ പറഞ്ഞുപരത്തുന്നു. ചിലര്‍ ഏതാണ്ട് അതില്‍ വിശ്വാസമര്‍പ്പിച്ച മട്ടാണ്. അങ്ങനെ ആ വാര്‍ത്ത ഇന്നത്തെ സന്ദേശവാഹകരായ എസ്.എം.എസ്സിലൂടെയും ഇന്റര്‍നെറ്റ് വഴിയും പകര്‍ന്നു. തെളിവുകളോട് കൂടെയുള്ള വ്യാഖ്യാനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ആര്‍ക്കും മനസ്സിലാകാത്ത ഭാഷകളിലുള്ള 'തെളിവെന്നു' പറയപ്പെടുന്ന രേഖാചിത്രങ്ങള്‍. അങ്ങനെ ആ വാര്‍ത്ത കറങ്ങിത്തിരിഞ്ഞ് എന്നിലുമെത്തി. അതെ, 2012-ല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ്. എല്ലാം എന്നന്നേക്കുമായി നശിക്കാന്‍ പോവുകയാണ്. മനുഷ്യസഹജമായ ഒരു പുച്ഛവും, "ഏയ് ഇതിലൊന്നും സത്യമില്ല" എന്ന സ്വന്തമായ വിലയിരുത്തലും കലര്‍ന്ന ഒരു മന്തഹാസമായിരുന്നു എന്റേയും ആദ്യത്തെ പ്രതികരണം. അതെങ്ങനെ സംഭവിക്കും?? എല്ലാംകൂടി ഒരുനാള്‍ ഇല്ലാതാവുമെന്ന് പറഞ്ഞാല്‍?? സിനിമയില്‍ അവര്‍ക്ക് എന്തും കാട്ടാം. മനുഷ്യര്‍ നടക്കാന്‍ ആഗ്രഹിക്കുന്നതും ആഗ്രഹിക്കാത്തതും, സത്യവും അസത്യവും, വിശ്വാസവും അന്ധവിശ്വാസവും അങ്ങനെ പല മനോവികാരങ്ങളും പ്രകടിപ്പിക്കാനുള്ള മാധ്യമങ്ങളില്ലോന്നാണല്ലോ സിനിമ? അതും വിശ്വസി...