എഴുതാറുണ്ട് ഞാനൊരുപാട് ..

എഴുതാറുണ്ട് ഞാനൊരുപാട് ..
എന്തിനെന്നില്ലാതെ..
എഴുതി ഞാന്‍ പലതും, എന്തിനോ ഏതിനോ.
അപേക്ഷ മുതല്‍ മാപ്പ് വരെ..
ക്ഷണക്കത്ത് മുതല്‍ തെറിക്കത്ത് വരെ..
ഇന്നും എഴുതുന്നു എന്തൊക്കെയോ..
ഒരിടത്തുമെത്താതെ പലതും.
മനസ്സില്‍ പ്രണയം പൂവിട്ട നേരം..
പൂ വിടര്‍ത്തിയോര്‍ക്കായി എഴുതി ഞാന്‍ വാക്കുകള്‍...
വാക്കുകള്‍ വരികളായി..
വരികള്‍ ലേഖനങ്ങളായി..
'പ്രേമലേഖന'മെന്നു മുദ്ര കുത്തി അവയെ ചിലര്‍..

മറക്കാതിരിക്കാനായ് കുറിച്ചൂ ഞാന്‍ പലതും,
ഒരിക്കല്‍ കേട്ട് വെച്ചതിനെ കുറിച്ചു,
കണ്ട സംഭവങ്ങള്‍ ഞാന്‍ എഴുതി.
കണ്ടതില്‍ ഉത്സവമുണ്ട്, ആനയുണ്ട് ചേനയുണ്ട് ,
പെണ്ണും പിടക്കോഴിയും ഒക്കെയുണ്ട്.

ഒരു കവി പണ്ട് പറഞ്ഞപോലെ,
എന്തിനോ വേണ്ടി തിളയ്ക്കും സാംബാര്‍പോല്‍,
ഇരുന്നൂ മണിക്കൂറുകള്‍ ക്ലാസ്സില്‍.
കണ്ണ് തുറന്നു സ്വപ്നം കണ്ട്,
ആരെയോ പഴിചാരി.
കുത്തിക്കുറിച്ചൂ അന്നും ഞാന്‍ എന്തോ..
താന്‍ പറയുന്നതാവമെന്നു
തെറ്റിധരിച്ചോരധ്യാപകന്റെ
തെറ്റ് തിരുത്താതെ തുടരെ എഴുതി ഞാന്‍...
അക്ഷരങ്ങളില്ല എഴുത്തില്‍ ..
വാക്കുകളുമില്ല...
കണ്ണ് തുറന്നുറങ്ങുന്നവന്റെ വികാരം മാത്രം..
.സി.ജി പോല്‍ അതങ്ങ് നീണ്ടു..

വയിറ്റ്നറും കോമ്പസ്സും കയിലെത്തുമ്പോള്‍..
ഉണരും മനസ്സിലെ വിപ്ലവകാരി..
എഴുതി ഞാന്‍ അവിടെ,
ബെഞ്ചിലും ഡെസ്കിലും,
വിപ്ലവവും അമര്‍ഷവും പ്രണയവും..

പരീക്ഷത്തലേന്നും എഴുതിയിരുന്നു ..
കടലാസ് കഷ്ണത്തിലൊരുപാട്‍...
എന്റെയാം ഭാഷയില്‍, ചെറിയ ലിപിയില്‍..
'തുണ്ടെന്നു'വിളിച്ചു പുച്ഛം ഭാവിച്ചു ചിലര്‍..
കാര്യമാക്കിയില്ല..തുടര്‍ന്നു..തുടരുന്നു..

എഴുതിക്കൊണ്ടിരുന്നു ഞാന്‍,
ഒന്നിന് പിറകെ ഒന്നായി..
പരീക്ഷണാര്‍ഥമാം പരീക്ഷകള്‍..
പഠിച്ചത് തറവാക്കാനാവാം,
വീണ്ടുമെഴുതാന്‍ പ്രേരിപ്പിച്ചു അഥവാ,
എഴുതിപ്പിച്ചൂ കൊച്ചിക്കാര്‍, മ്ലേച്ചര്‍,
വിജയം സമ്മതിച്ചുതരാത്തവര്‍..

ഓര്‍ക്കുന്നു ഞാനിന്നും,
എന്‍ കുട്ടിക്കാലം.
അന്നുഞാന്‍ തോറ്റില്ലൊന്നിലും,
തോല്പിച്ചില്ലാരും..
സൂതപുത്രന്‍ പാര്‍ഥനെന്നെഴുതി ഞാന്‍,
കിട്ടീയതിനൊരു എട്ടുമാര്‍ക്ക്.
വിധിയെ പഴിചാരി ഇന്നുമെഴുതുന്നു,
പരീക്ഷകള്‍ തീരാത്തോരെന്‍ ജീവിതം.

കാറിലെ പൊടിയിലും,
ഉണങ്ങാത്ത സിമെന്റിലും,
ക്ലാസ്സിലെ ചുമരിലും,
ബസ്സിന്റെ സീറ്റിലും,
ഉറക്കം തൂങ്ങുന്ന,
സഹപാഠിയുടെ കൈയിലും,
എല്ലായിടതുമെഴുതി ഞാന്‍,
എഴുതിക്കൊണ്ടിരുന്നു ഞാന്‍..
ഇനിയുമെഴുതും ഞാന്‍ ഒരുപാട്.
സഹനശക്തി നല്‍കൂ കൃഷ്ണാ,
ഇത് വായിച്ച ആത്മാവിനു..

Comments

  1. ezhuthile aksharangale oronayi aduthariyumbol thonipokunu njnum ithokeyalee parayan kothikunathenu....
    ellamalenkilum..kurachoke...
    ninte viplavam ezhuthilumundaloo... :P
    i liked it dear...ninte adunika kavithayil..adunikatha undenu thanne thonunu....aa shailiyum sandarbhangaludeyum vaakukaludeyum prayogavum...
    i really liked it...gr8 daa
    ente athmavinu onum pateelatooo.. ;)

    ReplyDelete
  2. hmmm...enikishttapettu...
    ezhuthile thamashakal vedanakal...all in right proportion..
    gud work dear..

    ReplyDelete
  3. kidilam brothr!!!
    comedy in trajedy!!.......gr8 combination!!!

    a perfect engineer u r!!
    proud f u!!

    ReplyDelete
  4. funny....and the frame is good :-)

    ReplyDelete

Post a Comment

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

Dreaming with eyes open...