വൈകല്യങ്ങള്‍....



ചിലപ്പോള്‍ തോന്നും,
അന്ധനായെങ്കിലെന്നു..
കാണേണ്ടി വരില്ല പലതും,
കണ്ണില്‍ ഇരുട്ട് മൂടിയാല്‍..

പലതും കാണാതിരിക്കാനായ്,
അന്ധത നടിക്കുന്നൂ പലര്‍.
അന്ധനല്ലെങ്കില്‍ നഷ്ടം
അവനു പണമോ സമയമോ..


ചിലപ്പോള്‍ തോന്നും
ബധിരനായിരുന്നെങ്കില്‍?
കേള്‍ക്കില്ല ഞാനപ്പോഴെന്‍
നെഞ്ചുതകര്‍ക്കും സ്വരങ്ങള്‍.

കേട്ടില്ലെന്നു നടിക്കുന്നു പലര്‍,
പലതും കേള്‍ക്കാന്‍ കൊതിക്കുന്നു ചിലര്‍,
വാക്കുകള്‍ വാഴുമീ ലോകത്ത്,
വാക്കിനെ കൊല്ലുന്നു മറ്റുപലര്‍..



മൂകത
നന്നെന്നു തോന്നും പലപ്പോള്‍,
വാക്കുകള്‍ വിട്ടകലുമ്പോള്‍.
കൈവിട്ട വാക്കിനെ പഴി പറഞ്ഞവനോര്‍ക്കും
മൂകനായിരുന്നെങ്കിലെന്നു?

പൂഴ്ത്തിവെയ്ക്കുന്നു വാക്കുകള്‍ പലരും,
മൂകത നടിക്കുന്നുവെന്നിട്ടു.
വാക്കുകള്‍ക്ക് വിലപറയുന്നവര്‍,
മൂകത സ്ഥായിയാക്കുന്നു..

Comments

  1. nannu..iniyumezhuthuu..see this poem

    http://jyothirmayam.com/?m=200804

    ReplyDelete

Post a Comment

Popular posts from this blog

ഓണം ബമ്പർ

ഒരു ചോദ്യവും പല ഉത്തരങ്ങളും..

The so called LIFE!