Posts

Showing posts from 2010

വിട....2010നോടും..ഓര്‍മകളോടും...

എനിക്കൊരു നാളും ഓര്‍മയില്ല, ഏകാന്തത എന്നിലേക്ക് വന്നണയുന്നതിനു മുന്‍പ് വരെ. പക്ഷേ അതിനു ശേഷമുള്ള ഓരോ നാളും എനിക്ക് ഓര്‍മ കാണും. ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാളുകള്‍. എന്റെ ആ നാളുകളില്‍ ഋതുക്കള്‍ ഒരിക്കലും മാറിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എല്ലാ നാളുകളും ഏതാണ്ട് ഒരുപോലെ. വസന്തവും വര്‍ഷവും ഒക്കെ എന്നെ വിട്ട് പോയിരുന്നു. ഏകാന്തതയുടെ വിഷം കുത്തിവെച്ച് തളര്‍ത്തി തേജോവധം ചെയ്യുന്ന ഒരു തരം വറ്റി വരണ്ട വേനല്‍ പോലെ മാത്രമായിരുന്നൂ ആ നാളുകള്‍. വേദനയുടെയും പശ്ചാതാപത്തിന്റെയും കാരണമുണ്ടായ മുറിവുകളാല്‍ നൊന്ത് നൊന്ത് തള്ളിനീക്കിയ ഓരോ നാളുകള്‍. ചിരിയുടെ ഒരു മുഖംമൂടി സ്ഥായിയാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായ്ക്കൊണ്ടിരുന്നു. കാരണം, അതണിഞ്ഞു പുറത്തിറങ്ങി തിരിച്ചു വീണ്ടും ഏകാന്തതയിലേക്കെത്തുമ്പോള്‍, അത് ഞാന്‍ ഊരേണ്ടതായിട്ടുണ്ട് . ഊരുമ്പോഴുള്ള അസഹനീയമായ വേദന, അത് ഞാന്‍ അനുഭവിക്കുകയായിരുന്നു. ഊരാതിരിക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. പക്ഷേ എന്നെ പിന്തുടര്‍ന്ന്, എന്നില്‍ ക്രൂരമായ നായാട്ടു നടത്തി രസിക്കുന്ന ഓര്‍മ്മകള്‍, ആ മ...

ഒരു ചോദ്യവും പല ഉത്തരങ്ങളും..

"മറക്കാന്‍ ശ്രമിച്ചിട്ടും, മറക്കാന്‍ കഴിയാത്ത ഓര്‍മകളെ മറക്കാന്‍, ഞാനെന്തു ചെയ്യണം?" ഒരു ഉത്തരം തേടുകയായിരുന്നു ഞാന്‍. ആദ്യപടിയായി എന്നോട് തന്നെ ആയിരുന്നു ആ ചോദ്യം. മറക്കാനുള്ള വഴികള്‍, അതെങ്ങനെ കണ്ടെത്തണം? ഒരുപാടാലോചിച്ചു നേരം കളഞ്ഞു. രക്ഷയില്ല, പക്ഷെ പിന്നീട് ഒരു പിടിവള്ളി മനസ്സില്‍ തോന്നി. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന കുറച്ചുപേരോട് ഞാന്‍ ആ ചോദ്യവുമായി ചെന്നു. ഉത്തരങ്ങളിലേക്ക് ഒന്നു എത്തി നോക്കാം. ഒന്ന് "നിനക്ക് പ്രാന്താ...വേറൊന്നും ചോദിക്കാന്‍ കണ്ടില്ലാ??" ശരിയാണ്, ചിലപ്പോള്‍ ഭ്രാന്താവാം. അതുകൊണ്ടാവും ചിലപ്പോള്‍ എന്നില്‍ അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നതും, അത് ചോദിക്കാന്‍ തോന്നിയതും. ഓര്‍മ്മകള്‍ സൃഷ്‌ടിച്ച ഭ്രാന്ത്. രണ്ട് " മാങ്ങാത്തൊലി... " എനിക്ക് ഒട്ടും തന്നെ അതിശയം തോന്നിയില്ല അവളുടെ ഈ ഉത്തരത്തില്‍. കാരണം, അവള്‍ എന്നില്‍ നിന്ന് ഇത്തരമൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കില്ല. ഏതാണ്ട് ഇതുപോലൊരു ചോദ്യവുമായ് മുന്‍പൊരുനാള്...

നിന്റേതല്ലേ ഞാന്‍??

ഞാന്‍ നടക്കുകയാണ് , എന്നത്തേയും പോലെ തനിച്ച് . ഒറ്റയ്ക്ക് നടക്കുമ്പഴോ , ഒരുപാട് ദൂരം ബൈക്കില്‍ പോകുമ്പഴോ വെറുതെ എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുക എന്റെ ശീലമായിരുന്നു എപ്പോഴും . നാലുവശവും അടഞ്ഞ കെട്ടിടമായിരുന്നൂ അത് . പേരിനു കുറെ ജനലുകള്‍ ഉണ്ടെന്നല്ലാതെ , അതിനകത്ത് ശക്തിയായ് കാറ്റ് ഒരിക്കലും വീശിയിരുന്നില്ല . പക്ഷെ അന്നു , എല്ലാറ്റിലും ഒരു മാറ്റം കണ്ടു . കാറ്റ് വീശുകയായിരുന്നു , പതിവിലും ശക്തമായ് . ആദ്യം എന്റെ തോന്നലാവാം എന്ന് കരുതി . ഞാന്‍ മൂളിക്കഴിഞ്ഞ അതേ വരികള്‍ , അത് വീണ്ടും കേട്ടു . മറ്റൊരു ശബ്ദം , പരിചയമുള്ളത് , എന്നില്‍ പലപ്പോഴും സ്നേഹവും സന്തോഷവും സങ്കടവും അങ്ങനെ പല വികാരങ്ങളും ഉണര്‍ത്തിയ ശബ്ദം . തിരിഞ്ഞുനോക്കിയില്ല , നടന്നു . പിന്നിട്ട വഴികളും ചെയ്തുകഴിഞ്ഞ കാര്യങ്ങളും ഞാന്‍ തിരിഞ്ഞുനോക്കിയിരുന്...

എഴുതാറുണ്ട് ഞാനൊരുപാട് ..

എഴുതാറുണ്ട് ഞാനൊരുപാട് .. എന്തിനെന്നില്ലാതെ .. എഴുതി ഞാന്‍ പലതും, എന്തിനോ ഏതിനോ. അപേക്ഷ മുതല്‍ മാപ്പ് വരെ.. ക്ഷണക്കത്ത് മുതല്‍ തെറിക്കത്ത് വരെ.. ഇന്നും എഴുതുന്നു എന്തൊക്കെയോ.. ഒരിടത്തുമെത്താതെ പലതും. മനസ്സില്‍ പ്രണയം പൂവിട്ട നേരം .. പൂ വിടര്‍ത്തി യോര്‍ക്കായി എഴുതി ഞാന്‍ വാക്കുകള്‍ ... വാക്കുകള്‍ വരികളായി .. വരികള്‍ ലേഖനങ്ങളായി .. 'പ്രേമലേഖന'മെന്നു മുദ്ര കുത്തി അവയെ ചിലര്‍ .. മറക്കാ തിരിക്കാനായ് കുറിച്ചൂ ഞാന്‍ പലതും , ഒരിക്കല്‍ കേട്ട് വെച്ചതിനെ കുറിച്ചു , കണ്ട സംഭവങ്ങള്‍ ഞാന്‍ എഴുതി . കണ്ടതില്‍ ഉത്സവമുണ്ട് , ആനയുണ്ട് ചേനയുണ്ട് , പെണ്ണും പിടക്കോഴിയും ഒക്കെ യുണ്ട് . ഒരു കവി പണ്ട് പറഞ്ഞപോലെ , എന്തിനോ വേണ്ടി തിളയ്ക്കും സാംബാര്‍ പോല്‍ , ഇരുന്നൂ മണിക്കൂറുകള്‍ ക്ലാസ്സില്‍. കണ്ണ് തുറന്നു സ്വപ്നം കണ്ട്, ആരെയോ പഴിചാരി . കുത്തിക്കുറിച്ചൂ അന്നും ഞാന്‍ എന്തോ .. താന്‍ പറയുന്നതാവമെന്നു തെറ്റിധരിച്ചോ രധ്യാപകന്റെ തെറ്റ് തിരുത്താതെ തുടരെ എഴുതി ഞാന്‍ ... അക്ഷരങ്ങളില്ല ആ എഴുത്തില്‍ .. വാക്കുകളുമില്ല ... കണ്ണ് തുറന്നുറങ്ങുന്ന വന്റെ...

മറവി

മറവിയുടെ ദിനം.. പേഴ്സ് മറന്നു ബാങ്കില്‍ വെച്ച്.. മൊബൈല്‍ മറന്നു ഹോട്ടലില്‍.. താക്കോല്‍ മറ്റൊരിടത്.. മറക്കാന്‍ ശ്രമിക്കുന്നത് പലത്.. അത് മറക്കാന്‍ പറ്റുന്നും ഇല്ല.. ഒരുപക്ഷെ മറക്കേണ്ടത്‌ മറക്കാനായ് വഴി ഓര്‍ത്തതാവും.. വേറെ പലതും മറക്കുന്നത്... ഹാ...ജീവിതം...

വൈകല്യങ്ങള്‍....

Image
ചിലപ്പോള്‍ തോന്നും, അന്ധനായെങ്കിലെന്നു.. കാണേണ്ടി വരില്ല പലതും, കണ്ണില്‍ ഇരുട്ട് മൂടിയാല്‍.. പലതും കാണാതിരിക്കാനായ്, അന്ധത നടിക്കുന്നൂ പലര്‍. അന്ധനല്ലെങ്കില്‍ നഷ്ടം അവനു പണമോ സമയമോ.. ചിലപ്പോള്‍ തോന്നും ബധിരനായിരുന്നെങ്കില്‍? കേള്‍ക്കില്ല ഞാനപ്പോഴെന്‍ നെഞ്ചുതകര്‍ക്കും സ്വരങ്ങള്‍. കേട്ടില്ലെന്നു നടിക്കുന്നു പലര്‍, പലതും കേള്‍ക്കാന്‍ കൊതിക്കുന്നു ചിലര്‍, വാക്കുകള്‍ വാഴുമീ ലോകത്ത്, വാക്കിനെ കൊല്ലുന്നു മറ്റുപലര്‍.. മൂകത നന്നെന്നു തോന്നും പലപ്പോള്‍, വാക്കുകള്‍ വിട്ടകലുമ്പോള്‍. കൈവിട്ട വാക്കിനെ പഴി പറഞ്ഞവനോര്‍ക്കും മൂകനായിരുന്നെങ്കിലെന്നു? പൂഴ്ത്തിവെയ്ക്കുന്നു വാക്കുകള്‍ പലരും, മൂകത നടിക്കുന്നുവെന്നിട്ടു. വാക്കുകള്‍ക്ക് വിലപറയുന്നവര്‍, മൂകത സ്ഥായിയാക്കുന്നു..

The so called LIFE!

Image
Some moments will come in life, in most of all. To end up or conclude the story, the story of life!. Without letting it to conclude as its own way with its own climax. The way of choosing our own climax. The climax will be sometimes painful n sometimes other than that as it depends. Sometimes I felt that too, n that made me scribble these. Is it the working of hormones? Or is this a simply human feeling? Or is this my so called soul, trying to plan a runoff from the body?? Does my soul hate me?? Even a parasite enter in to the body with a hope that it’ll get the kind of care (even if it isn’t normal), and it leaves the place after a series of struggles for its survival or peacefulness. Is my soul also planning to leave like that?? Does my soul feel lonely??? Hmm…Yeah it also needs a mate, isnt it? The so called soul mate?? Heard or read it in many places.. ...

Dreaming with eyes open...

Image
Geology പിരീഡില്‍ കണ്ണ് തുറന്നു ഉറങ്ങി സ്വപ്നം കാണുമ്പോള്‍...... Minutes r going like years, Eyes r brimming with tears.. I'm sleeping with eyes open, I'm dreaming with eyes open.. Not only me, it's everyone, Don't know whats going on. Am now like a machine, run by someone,that also don't know.. Fully its a dream, A sweet blank dream.. Learnt to dream in any place, anytime, doing anything.. Heard that some cant even dream.. Let's pray for them.. If dreams could be shared, I would have given them.....!!

10 minutes in a bus-stop..

Image
She was lonely, yet she was in a crowd. Reminds me an old movie name, Ya, of course she was beautiful.. Her eyes were searching something, or for someone she were waiting. on the way her eyes stopped, coz she caught my eye looking hers. It was a second or so, Don't know how, my heart got a shock. Guess it started a new beat or so, coz i heard that in that break. Yeah, i knw she was neva mine, Dnt knw her name n i dunno my aim, i pretend not to see, but cant control my eyes. It was not a dream and it was not my stream, it all happened, n i loved that. Dress was something worn for her, dunno who's worn 4 her, as a small breeze passed & leaves set a song, her hair flew thru her wheatish skin. The hair was dark n i saw that flew, highlighted when it landed her face. Yeah, i know she wuz neva mine, yeah, it was for a short time. she went away in a while never saying a bye. No regrets, no feelings and i just walked away....