ഒരിക്കൽ ഒരു കല്യാണ ഫോട്ടോ പണിക്ക് ലണ്ടനിൽ പോയി, കെട്ടും കഴിഞ്ഞു നേരിയത് സാരി മാറി ഉടുക്കാൻ പോയ പെണ്ണിനേയും കാത്ത് രണ്ടാം നിലയിലെ പൂൾ സൈഡിൽ കുത്തിയിരുന്നു. ആ നേരം കൊണ്ട് ഒരു insta സ്റ്റോറി ഇടാൻ വേണ്ടി, ദൂരെ കാണുന്ന ഐഫൽ ടവർ ഫോട്ടോ എടുക്കാൻ നോക്കി. ലണ്ടനിൽ എവിടന്ന് അളിയാ ഐഫൽ ടവർ എന്ന് കൂടെ ഉള്ളവന്റെ ചോദ്യം. "ലാസ് വെഗാസിലെ പോലെ വല്ല മിനി ചാത്തൻ ടവർ ആയിരിക്കും, നീ കുത്തനെ ഒരു പടം എടു, ഫിൽറ്റർ ഇട്ട് സ്റ്റോറി ആക്കാം എന്തരായാലും." പടം എന്തോ പതിഞ്ഞില്ല. സാരീം മാറി വന്ന പെണ്ണ് ഉണ്ണാൻ പോകുന്നതിന് മുന്നേ ഒരു couple ഫ്രെയിം സെറ്റ് ചെയ്യാൻ നോക്കിയപ്പോ കൂടെ ഒള്ള ഒറ്റ ഒരുത്തനേം കാണാൻ ഇല്ല. അവന്മാരൊക്കെ "Today work at London" status ഇടാൻ വേണ്ടി എന്നെക്കൂട്ടാതെ താഴെ നിന്ന് സെൽഫി എടുക്കുന്നു, ദുഷ്ടന്മാർ. എത്ര നിലവിളിച്ചിട്ടും ഒരുത്തനും കേൾക്കുന്നില്ല. അലാറം അടിച്ചപ്പോൾ ഞാൻ എണീറ്റു, കാരണം പാറശ്ശാല കഴിഞ്ഞു കുറച്ച് ഉള്ളിലോട്ട് ആണ് വർക്ക്.നേരത്തേ പോണം, അതോണ്ട് അലാറവും പതിവിലും നേരത്തേ. എന്നാലും ഓണം ബമ്പർ അടിച്ചെന്നു വിചാരിച്ച് അവസാനം ഒന്നും അടിക്കാത്ത ഗൾഫിലെ ചേട്ടൻ ഇതുപോലെ എത്ര സ്വപ്നം ചി...
"മറക്കാന്‍ ശ്രമിച്ചിട്ടും, മറക്കാന്‍ കഴിയാത്ത ഓര്‍മകളെ മറക്കാന്‍, ഞാനെന്തു ചെയ്യണം?" ഒരു ഉത്തരം തേടുകയായിരുന്നു ഞാന്‍. ആദ്യപടിയായി എന്നോട് തന്നെ ആയിരുന്നു ആ ചോദ്യം. മറക്കാനുള്ള വഴികള്‍, അതെങ്ങനെ കണ്ടെത്തണം? ഒരുപാടാലോചിച്ചു നേരം കളഞ്ഞു. രക്ഷയില്ല, പക്ഷെ പിന്നീട് ഒരു പിടിവള്ളി മനസ്സില്‍ തോന്നി. ഞാന്‍ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന കുറച്ചുപേരോട് ഞാന്‍ ആ ചോദ്യവുമായി ചെന്നു. ഉത്തരങ്ങളിലേക്ക് ഒന്നു എത്തി നോക്കാം. ഒന്ന് "നിനക്ക് പ്രാന്താ...വേറൊന്നും ചോദിക്കാന്‍ കണ്ടില്ലാ??" ശരിയാണ്, ചിലപ്പോള്‍ ഭ്രാന്താവാം. അതുകൊണ്ടാവും ചിലപ്പോള്‍ എന്നില്‍ അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നതും, അത് ചോദിക്കാന്‍ തോന്നിയതും. ഓര്‍മ്മകള്‍ സൃഷ്ടിച്ച ഭ്രാന്ത്. രണ്ട് " മാങ്ങാത്തൊലി... " എനിക്ക് ഒട്ടും തന്നെ അതിശയം തോന്നിയില്ല അവളുടെ ഈ ഉത്തരത്തില്‍. കാരണം, അവള് എന്നില്‍ നിന്ന് ഇത്തരമൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കില്ല. ഏതാണ്ട് ഇതുപോലൊരു ചോദ്യവുമായ് മുന്പൊരുനാള്...
Comments
Post a Comment