Adieu! Model school..... മനസ്സിന്‍ താളില്‍ മായാതോരോര്‍മയായ് പതിഞ്ഞുനില്‍ക്കുമെന്‍ ശ്രീവിദ്യാലയം.. ഓര്‍മകളിലൊരു വഴിത്തിരിവായ് സുന്ദരമായോരെന്‍ വിദ്യാലയം.. എത്രയെത്ര നക്ഷത്ര വൃത്തമായെന്‍ മുന്നില്‍ നിരതീ നീ എന്‍ ഗുരുകുലമെ..? തലയുയര്‍ത്തി നീയെന്നും, താണതില്ലൊരു ഞൊടിയും അഹന്ത കാട്ടിയവയ്ക്ക് മുന്നില്‍... കാട്ടി നീ സാന്നിധ്യം, നാനാ മേഖലയില്‍, താഴ്ന്നതില്ലൊരിക്കലും നിന്‍ പൊന്‍ നാമം ശതവര്‍ഷമായാലും മായില്ല നിന്‍ പേര്.. കൊടിമരം പോലുയര്‍ന്നു നില്‍ക്കും മോഡല്‍ സ്കൂള്‍ എന്നും അശ്രുവോടെ വിടപറയവേ പൊള്ളുന്നിതെന്‍ മനസ്സിലെന്തോ?? വിട പറയുന്നു ഞാന്‍ തളര്‍ന്ന മനസ്സോടെ.. എവിടെയും ഉയര്‍ന്നു കേള്‍ക്കട്ടെ.. "മോഡല്‍ സ്കൂള്‍.. മോഡല്‍ സ്കൂള്‍...." പ്രതിജ്ഞയിലെന്നപോല്‍ , അഭിമാനിക്കേണം നാം.. മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെന്ന്....