കല്യാണവീട്
വീട്ടിനകത്തെ lockdown കല്യാണം. ഫോട്ടോയെടുപ്പൊക്കെ ഏതാണ്ട് കഴിഞ്ഞു കഴിക്കാനിരുന്നു, കൂടെ ചെക്കനും പെണ്ണും മേശയ്ക്കപ്പുറം. പെണ്ണിന്റപ്പൻ സോഫയിൽ ചാരി ഇരുന്നിട്ടൊരു നെടുവീർപ്പിട്ടു, നാലാൾ കേൾക്കെ. "ഇനിയെന്റെ മോളെ ഞങ്ങള് മിസ്സ് ചെയ്യും, അതേ ഉള്ളൂ ഒരു വിഷമം." ഭാവമാറ്റം ഒട്ടുമില്ലാതെ പാത്രത്തിലെ ഇറച്ചിക്കഷ്ണം തപ്പിയെടുത്ത് സ്വന്തം പ്ളേറ്റിലേക്കിട്ട് വധു എന്നെ നോക്കി ചിരിച്ചുകൊണ്ട്, "ഇതിൽ ഒരു കാര്യവുമില്ല ബ്രോ, ഞാൻ എന്റെ ജീവിതകാലം മുഴുവൻ boarding-കളിലാണ് spent ചെയ്തത്. I've never seen them and they were never there for me." ദൂരെ നിന്നപ്പന്റെ ശബ്ദം, "എന്നാ മോളെ വല്ലോം പറഞ്ഞോ?" ബിരിയാണി ചവച്ചകൊണ്ടിരുന്ന മണവാളൻ ചെക്കൻ ഇടയ്ക്ക് കേറി പറഞ്ഞു, "ഒന്നൂല്ലപ്പാ, അവളും ഒരുപാട് മിസ്സ് ചെയ്യും എന്ന് പറഞ്ഞതാ.." ശുഭം.