Posts

Showing posts from 2022

ഓണം ബമ്പർ

ഒരിക്കൽ ഒരു കല്യാണ ഫോട്ടോ പണിക്ക് ലണ്ടനിൽ പോയി, കെട്ടും കഴിഞ്ഞു നേരിയത് സാരി മാറി ഉടുക്കാൻ പോയ പെണ്ണിനേയും കാത്ത് രണ്ടാം നിലയിലെ പൂൾ സൈഡിൽ കുത്തിയിരുന്നു. ആ നേരം കൊണ്ട് ഒരു insta സ്റ്റോറി ഇടാൻ വേണ്ടി, ദൂരെ കാണുന്ന ഐഫൽ ടവർ ഫോട്ടോ എടുക്കാൻ നോക്കി. ലണ്ടനിൽ എവിടന്ന് അളിയാ ഐഫൽ ടവർ എന്ന് കൂടെ ഉള്ളവന്റെ ചോദ്യം. "ലാസ് വെഗാസിലെ പോലെ വല്ല മിനി ചാത്തൻ ടവർ ആയിരിക്കും, നീ കുത്തനെ ഒരു പടം എടു, ഫിൽറ്റർ ഇട്ട് സ്റ്റോറി ആക്കാം എന്തരായാലും." പടം എന്തോ പതിഞ്ഞില്ല. സാരീം മാറി വന്ന പെണ്ണ് ഉണ്ണാൻ പോകുന്നതിന് മുന്നേ ഒരു couple ഫ്രെയിം സെറ്റ് ചെയ്യാൻ നോക്കിയപ്പോ കൂടെ ഒള്ള ഒറ്റ ഒരുത്തനേം കാണാൻ ഇല്ല. അവന്മാരൊക്കെ "Today work at London" status ഇടാൻ വേണ്ടി എന്നെക്കൂട്ടാതെ താഴെ നിന്ന് സെൽഫി എടുക്കുന്നു, ദുഷ്ടന്മാർ. എത്ര നിലവിളിച്ചിട്ടും ഒരുത്തനും കേൾക്കുന്നില്ല. അലാറം അടിച്ചപ്പോൾ ഞാൻ എണീറ്റു, കാരണം പാറശ്ശാല കഴിഞ്ഞു കുറച്ച് ഉള്ളിലോട്ട് ആണ് വർക്ക്.നേരത്തേ പോണം, അതോണ്ട് അലാറവും പതിവിലും നേരത്തേ. എന്നാലും ഓണം ബമ്പർ അടിച്ചെന്നു വിചാരിച്ച് അവസാനം ഒന്നും അടിക്കാത്ത ഗൾഫിലെ ചേട്ടൻ ഇതുപോലെ എത്ര സ്വപ്നം ചി...

കല്യാണവീട്

വീട്ടിനകത്തെ lockdown കല്യാണം. ഫോട്ടോയെടുപ്പൊക്കെ ഏതാണ്ട് കഴിഞ്ഞു കഴിക്കാനിരുന്നു, കൂടെ ചെക്കനും പെണ്ണും മേശയ്ക്കപ്പുറം.  പെണ്ണിന്റപ്പൻ സോഫയിൽ ചാരി ഇരുന്നിട്ടൊരു നെടുവീർപ്പിട്ടു, നാലാൾ കേൾക്കെ.  "ഇനിയെന്റെ മോളെ ഞങ്ങള് മിസ്സ് ചെയ്യും, അതേ ഉള്ളൂ ഒരു വിഷമം."  ഭാവമാറ്റം ഒട്ടുമില്ലാതെ പാത്രത്തിലെ ഇറച്ചിക്കഷ്ണം തപ്പിയെടുത്ത് സ്വന്തം പ്ളേറ്റിലേക്കിട്ട് വധു എന്നെ നോക്കി ചിരിച്ചുകൊണ്ട്,    "ഇതിൽ ഒരു കാര്യവുമില്ല ബ്രോ, ഞാൻ എന്റെ ജീവിതകാലം മുഴുവൻ boarding-കളിലാണ് spent ചെയ്തത്. I've never seen them and they were never there for me." ദൂരെ നിന്നപ്പന്റെ ശബ്ദം, "എന്നാ മോളെ വല്ലോം പറഞ്ഞോ?" ബിരിയാണി ചവച്ചകൊണ്ടിരുന്ന മണവാളൻ ചെക്കൻ ഇടയ്ക്ക് കേറി പറഞ്ഞു, "ഒന്നൂല്ലപ്പാ, അവളും ഒരുപാട് മിസ്സ് ചെയ്യും എന്ന് പറഞ്ഞതാ.." ശുഭം.