വിട....2010നോടും..ഓര്‍മകളോടും...
എനിക്കൊരു നാളും ഓര്‍മയില്ല, ഏകാന്തത എന്നിലേക്ക് വന്നണയുന്നതിനു മുന്‍പ് വരെ. പക്ഷേ അതിനു ശേഷമുള്ള ഓരോ നാളും എനിക്ക് ഓര്‍മ കാണും. ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാളുകള്‍. എന്റെ ആ നാളുകളില്‍ ഋതുക്കള്‍ ഒരിക്കലും മാറിയിരുന്നില്ല എന്ന് എനിക്ക് തോന്നി. എല്ലാ നാളുകളും ഏതാണ്ട് ഒരുപോലെ. വസന്തവും വര്‍ഷവും ഒക്കെ എന്നെ വിട്ട് പോയിരുന്നു. ഏകാന്തതയുടെ വിഷം കുത്തിവെച്ച് തളര്‍ത്തി തേജോവധം ചെയ്യുന്ന ഒരു തരം വറ്റി വരണ്ട വേനല്‍ പോലെ മാത്രമായിരുന്നൂ ആ നാളുകള്‍. വേദനയുടെയും പശ്ചാതാപത്തിന്റെയും കാരണമുണ്ടായ മുറിവുകളാല്‍ നൊന്ത് നൊന്ത് തള്ളിനീക്കിയ ഓരോ നാളുകള്‍. ചിരിയുടെ ഒരു മുഖംമൂടി സ്ഥായിയാക്കാനുള്ള ശ്രമങ്ങള്‍ വിഫലമായ്ക്കൊണ്ടിരുന്നു. കാരണം, അതണിഞ്ഞു പുറത്തിറങ്ങി തിരിച്ചു വീണ്ടും ഏകാന്തതയിലേക്കെത്തുമ്പോള്‍, അത് ഞാന്‍ ഊരേണ്ടതായിട്ടുണ്ട് . ഊരുമ്പോഴുള്ള അസഹനീയമായ വേദന, അത് ഞാന്‍ അനുഭവിക്കുകയായിരുന്നു. ഊരാതിരിക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. പക്ഷേ എന്നെ പിന്തുടര്‍ന്ന്, എന്നില്‍ ക്രൂരമായ നായാട്ടു നടത്തി രസിക്കുന്ന ഓര്‍മ്മകള്‍, ആ മ...