എഴുതാറുണ്ട് ഞാനൊരുപാട് ..
എഴുതാറുണ്ട് ഞാനൊരുപാട് .. എന്തിനെന്നില്ലാതെ .. എഴുതി ഞാന്‍ പലതും, എന്തിനോ ഏതിനോ. അപേക്ഷ മുതല്‍ മാപ്പ് വരെ.. ക്ഷണക്കത്ത് മുതല്‍ തെറിക്കത്ത് വരെ.. ഇന്നും എഴുതുന്നു എന്തൊക്കെയോ.. ഒരിടത്തുമെത്താതെ പലതും. മനസ്സില്‍ പ്രണയം പൂവിട്ട നേരം .. പൂ വിടര്‍ത്തി യോര്‍ക്കായി എഴുതി ഞാന്‍ വാക്കുകള്‍ ... വാക്കുകള്‍ വരികളായി .. വരികള്‍ ലേഖനങ്ങളായി .. 'പ്രേമലേഖന'മെന്നു മുദ്ര കുത്തി അവയെ ചിലര്‍ .. മറക്കാ തിരിക്കാനായ് കുറിച്ചൂ ഞാന്‍ പലതും , ഒരിക്കല്‍ കേട്ട് വെച്ചതിനെ കുറിച്ചു , കണ്ട സംഭവങ്ങള്‍ ഞാന്‍ എഴുതി . കണ്ടതില്‍ ഉത്സവമുണ്ട് , ആനയുണ്ട് ചേനയുണ്ട് , പെണ്ണും പിടക്കോഴിയും ഒക്കെ യുണ്ട് . ഒരു കവി പണ്ട് പറഞ്ഞപോലെ , എന്തിനോ വേണ്ടി തിളയ്ക്കും സാംബാര്‍ പോല്‍ , ഇരുന്നൂ മണിക്കൂറുകള്‍ ക്ലാസ്സില്‍. കണ്ണ് തുറന്നു സ്വപ്നം കണ്ട്, ആരെയോ പഴിചാരി . കുത്തിക്കുറിച്ചൂ അന്നും ഞാന്‍ എന്തോ .. താന്‍ പറയുന്നതാവമെന്നു തെറ്റിധരിച്ചോ രധ്യാപകന്റെ തെറ്റ് തിരുത്താതെ തുടരെ എഴുതി ഞാന്‍ ... അക്ഷരങ്ങളില്ല ആ എഴുത്തില്‍ .. വാക്കുകളുമില്ല ... കണ്ണ് തുറന്നുറങ്ങുന്ന വന്റെ...